സുല്‍ത്താന്‍ അസ്ലന്‍ഷാ ഹോക്കി ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യക്ക് മിന്നുന്ന വിജയം.

സുല്‍ത്താന്‍ അസ്ലന്‍ഷാ ഹോക്കി ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യക്ക് മിന്നുന്ന വിജയം. പരമ്പരാഗത എതിരാളികളായ പാക്കിസ്ഥാനെ ഒന്നിനെതിരെ അഞ്ച് ഗോളുകള്‍ക്കാണ് ഇന്ത്യ തകര്‍ത്തത്. നാലാം മിനിറ്റില്‍ മന്‍പ്രീത് സിങിലൂടെ ഇന്ത്യ ലീഡ് നേടിയെങ്കിലും മൂന്ന് മിനിറ്റിനകം പാക്കിസ്ഥാന്‍ മുഹമ്മദ് ഇര്‍ഫാനിലൂടെ സമനില പാലിച്ചു.

മൂന്ന് മത്സരങ്ങള്‍ ജയിച്ച ഇന്ത്യക്ക് 9 പോയിന്റാണുള്ളത്.

മറ്റൊരു മത്സരത്തില്‍ തുടര്‍ച്ചയായ നാലാം ജയത്തോടെ ഓസ്‌ട്രേലിയ ഫൈനല്‍ ഉറപ്പാക്കി. ഒാസ്‌ട്രേലിയ ഇന്നലെ ന്യൂസിലാന്‍ഡിന്റെ ഏകപക്ഷീയമായ ഒരു ഗോളിന് പരാജയപ്പെടുത്തി. 22-ാം മിനിറ്റില്‍ ജാമി ഡെയര്‍ ഓസീസിന്റെ വിജയഗോള്‍ നേടി.