എന്‍ഡിഎ പ്രഖ്യാപനം നടന്നു

എന്‍ഡിഎ കേരള ഘടകത്തിന്റെ പ്രഖ്യാപനം തിരുവനന്തപുരത്തു നടന്നു. കേരളത്തിലെ ആദിവാസിനേതാവും മുത്തങ്ങ സമരനായികയുമായ സി.കെ. ജാനുവിന്റെ പാര്‍ട്ടിയും എന്‍ഡിഎയില്‍ അംഗമായി. സി.കെ. ജാനുവിന്റെ പാര്‍ട്ടിയായ ജനാധിപത്യ രാഷ്ട്രീയസഭയെ പ്രതിനിധീകരിച്ച് വര്‍ക്കിംഗ് ചെയര്‍മാന്‍ ഇ. പി. കുമാരദാസ് എന്‍ഡിഎ യോഗത്തില്‍ പങ്കെടുത്തു. ഇതോടെ സംസ്ഥാന എന്‍ഡിഎ ഘടകത്തില്‍ ആകെ 11 പാര്‍ട്ടികളായി.

ബിജെപി നേതൃത്വം നല്‍കുന്ന എന്‍ഡിഎയില്‍ ബിഡിജെഎസ്, കേരള കോണ്‍ഗ്രസ് (പി.സി. തോമസ്), നാഷണലിസ്റ്റ് കേരള കോണ്‍ഗ്രസ്, ലോക് ജനശക്തി പാര്‍ട്ടി, ഗണകസഭ, എന്‍ഡിപി(എസ്), ജെഎസ്എസ് (രാജന്‍ബാബു), സോഷ്യലിസ്റ്റ് ജനതാദള്‍, ജെആര്‍എസ്, കേരള വികാസ് കോണ്‍ഗ്രസ് എന്നീ പാര്‍ട്ടികളാണുള്ളത്.

കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയുടെ നേതൃത്വത്തിലാണ് എന്‍ഡിഎ പ്രഖ്യാപന ചടങ്ങ് നടന്നത്. യോഗത്തില്‍ കേന്ദ്രമന്ത്രി രാജീവ് പ്രതാപ് റൂഡി, ബിജെപി അഖിലേന്ത്യാ സഹസംഘടനാ സെക്രട്ടറി ബി.എല്‍. സന്തോഷ്, സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍, മുന്‍ അധ്യക്ഷന്മാരായ ഒ. രാജഗോപാല്‍, വി. മുരളീധരന്‍, പി.കെ. കൃഷ്ണദാസ്, ബിഡിജെഎസ് പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി, സംസ്ഥാന സമിതി അംഗങ്ങളായ ഡോ ലതീഷ്, രാജേഷ് നെടുമങ്ങാട്, കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ പി.സി. തോമസ്, ജനറല്‍ സെക്രട്ടറി രാജന്‍ കണ്ണാട്ട്, ജെഎസ്എസ് ജനറല്‍ സെക്രട്ടറി രാജന്‍ബാബു, സെക്രട്ടറി സുരേന്ദ്രന്‍ ബാലരാമപുരം, നാഷണലിസ്റ്റ് ജനതാദള്‍ പ്രസിഡന്റ് രാജേന്ദ്രന്‍, ജനറല്‍ സെക്രട്ടറി എം. പി. ജോയി, ജനാധിപത്യ രാഷ്ട്രീയ സഭ വര്‍ക്കിംഗ് ചെയര്‍മാന്‍ ഇ.പി. കുമാരദാസ്, ലോക് ജനശക്തി പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറി മുഹമ്മദ് ആസിഫ്, നാഷണലിസ്റ്റ് കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ കുരുവിള മാത്യു, ജനറല്‍ സെക്രട്ടറി എം.എന്‍. ഗിരി, പിഎസ്പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.കെ. പൊന്നപ്പന്‍, എന്‍ഡിപി സെക്കുലര്‍ പ്രസിഡന്റ് ബി. പ്രേമാനന്ദന്‍, ജനറല്‍ സെക്രട്ടറി അഡ്വ. പി.ആര്‍. ചന്ദ്രമോഹന്‍, സെക്കുലര്‍ നാഷണല്‍ ദ്രാവിഡ പാര്‍ട്ടി ചെയര്‍മാന്‍ സുവര്‍ണകുമാര്‍, ജനറല്‍ സെക്രട്ടറി പ്രബോധ്, രാഷ്ട്രീയ ലോക് സമതാ പാര്‍ട്ടി പ്രസിഡന്റ് കടവില്‍ ചന്ദ്രന്‍, അഹമ്മദ് തോട്ടത്തില്‍ എന്നിവര്‍ പങ്കെടുത്തു.