ശുചിത്വഭാരതം കേരളത്തിലും സാക്ഷാത്കരിക്കുമെന്ന് കോടിയേരി

പ്രധാനമന്ത്രിയുടെ സ്വപ്‌നപദ്ധതിയായ ശുചിത്വ ഭാരതം പദ്ധതിയില്‍ ഉള്‍പ്പെടുത്തി സംസ്ഥാനത്തെ എല്ലാ വീടുകളിലും നവംബര്‍ മാസത്തോടെ സര്‍ക്കാര്‍ ശുചിമുറികള്‍ നിര്‍മ്മിക്കുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.

കേരളത്തില്‍ രണ്ടു ലക്ഷത്തോളം വീടുകളില്‍ ഇപ്പോഴും ശുചിമുറികള്‍ ഇല്ലെന്നും ഇതൊരു ചെറിയ കാര്യമല്ലെന്നും,മാലിന്യ മുക്ത കേരളമെന്ന മുദ്രാവാക്യം ഉയര്‍ത്തിയാല്‍ പോര, അത് പ്രാവര്‍ത്തികമാക്കാനുള്ള ഇച്ഛാശക്തി വേണമെന്നും പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും തമ്മിലുള്ള ചര്‍ച്ചയില്‍ ഇക്കാര്യങ്ങള്‍ സംസാരിച്ചെന്നും കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയുമായി മുഖ്യമന്ത്രി നടത്തിയ ചര്‍ച്ച കേരളത്തിന്റെ ദേശീയപാത വികസനത്തില്‍ ഏറെ പ്രതീക്ഷ നല്‍കുന്നതാണെന്നും സി.പി.എം സെക്രട്ടറി കൊച്ചിയില്‍ വ്യക്തമാക്കി.