കണ്ണൂരില്‍ വീണ്ടും കൊലപാതകം

കണ്ണൂര്‍ തില്ലങ്കേരിയില്‍ ആര്‍.എസ്.എസ്. പ്രവര്‍ത്തകന്‍ വെട്ടേറ്റുമരിച്ചു. തില്ലങ്കേരി പുള്ളിപ്പൊയിലിലെ മാവില വിനീഷ് (25) ആണ് മരിച്ചത്.

സംഭവത്തില്‍ പ്രതിഷേധിച്ച് കണ്ണൂര്‍ ജില്ലയിലും മാഹിയിലും ബി.ജെ.പി. ഞായറാഴ്ച ഹര്‍ത്താല്‍ പ്രഖ്യാപിച്ചു. രാവിലെ ആറുമുതല്‍ വൈകിട്ട് ആറുവരെയാണ് ഹര്‍ത്താല്‍.

പത്രം, പാല്‍, വാഹനം, കല്യാണം എന്നിവയെ ഒഴിവാക്കിയതായി ബി.ജെ.പി. നേതൃത്വം അറിയിച്ചു.