ഭാരതീയ ടിവി, റേഡിയോ പരിപാടികൾക്ക് പാക്കിസ്ഥാൻ വിലക്കേർപ്പെടുത്തുന്നു

ഭാരതത്തിൽ നിന്നുമുള്ള ടിവി, റേഡിയോ പരിപാടികൾക്ക് പാക്കിസ്ഥാൻ വെള്ളിയാഴ്ച മുതൽ സമ്പൂർണ വിലക്കേർപ്പെടുത്തുന്നു. പാക്കിസ്ഥാനിലെ ഇലക്ട്രോണിക് മീഡിയ റെഗുലേറ്ററി അതോറിറ്റിയാണ്(പിഇഎംആര്‍എ) ഇതു സംബന്ധിച്ച് തീരുമാനമെടുത്തത്.വെള്ളിയാഴ്ച വൈകീട്ട് മൂന്ന് മുതലാണ് നിരോധനം നിലവില്‍ വരുക.

അതിര്‍ത്തിയില്‍ ഭാരത-പാക് ബന്ധം വഷളായതിന്റെ പശ്ചാത്തലത്തിലാണ് പുതിയ തീരുമാനമെന്നും പിഇഎംആര്‍എ അറിയിച്ചു. നിയമം ലംഘിക്കുന്നവരുടെ ലൈസന്‍സുകള്‍ റദ്ദാക്കും.