ബഹിഷ്‌കരണം ബന്ധം വഷളാക്കുമെന്ന് ചൈന

ചൈനയില്‍ നിന്ന്  ഇന്ത്യ ഇറക്കുമതി ചെയ്യുന്ന ഉത്പന്നങ്ങള്‍ ബഹിഷ്‌ക്കരിക്കാനുള്ള ആഹ്വാനം ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തെ ബാധിക്കുമെന്ന് ചൈനയുടെ മുന്നറിയിപ്പ്.

ഇന്ത്യ അടിസ്ഥാന മേഖലയില്‍ ചൈനയോട് കൂടുതല്‍ നിക്ഷേപിക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുന്ന ഘട്ടത്തിലാണ് ബഹിഷ്‌ക്കരണാഹ്വാനം.

ചൈനയില്‍ നിന്നുള്ള നിക്ഷേപകരെ ഇന്ത്യയുടെ ഈ നീക്കം ആശങ്കയിലാഴ്ത്തിയുട്ടുണ്ടെന്നും ഇനിയും ഇത്തരം നടപടികള്‍ തുടര്‍ന്നാല്‍ ഇന്ത്യയിലെ ചൈനയുടെ നിക്ഷേപത്തെ അത് ബാധിക്കുമെന്നും ചൈനീസ് എംബസി വക്താവ് സീ ലിയാന്‍ പറഞ്ഞു.

ദീപാവലി ഉല്‍പ്പന്നങ്ങള്‍ക്ക് മാത്രമല്ല ബഹിഷ്‌കരണ ആഹ്വാനം ചൈനയുടെ മറ്റ് ഉല്‍പ്പന്നങ്ങള്‍ക്കെതിരെയും നടക്കുന്നുണ്ടെന്ന് ക്‌സി ലിയാന്‍ ചൂണ്ടിക്കാട്ടി.

ചൈനയുടെ ഏറ്റവും വലിയ വിപണിയാണ് ഇന്ത്യ എന്നപോലെ ഇന്ത്യയുടെ പ്രധാന കയറ്റുമതി വിപണി കൂടിയാണ് ചൈന എന്ന് ബന്ധപ്പെട്ടവര്‍ ഓര്‍ക്കണമെന്നും അദ്ദേഹം പറഞ്ഞു.

ദീപാവലി സീസണ്‍ കൂടിയായതോടെ ജനങ്ങള്‍ ഉല്‍പ്പന്ന ബഹിഷ്‌കരണം ഏറ്റെടുത്തത് പടക്ക വിപണിയില്‍ മാത്രം വലിയ തിരിച്ചടിയാണ് ചൈനയ്ക്ക് നല്‍കിയത്.