മുഖ്യമന്ത്രിയുടെ പ്രസ്താവന കള്ളപ്പണക്കാര്‍ക്ക് വേണ്ടി: കുമ്മനം

രാജ്യത്തിന്റെ സമ്പദ്ഘടനയെ മുന്നോട്ട് നയിക്കുന്ന ധീരമായ തീരുമാനമാണ് നോട്ട് നിരോധന കാര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ കൈക്കൊണ്ടതെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ പറഞ്ഞു.

നോട്ടുകളുടെ നിരോധനത്തെക്കുറിച്ചുള്ള മുഖ്യമന്ത്രിയുടെ പ്രസ്താവന കള്ളപ്പണക്കാര്‍ക്ക് വേണ്ടിയാണ്. പ്രധാനമന്തിയോട് യുദ്ധപ്രഖ്യാപനമാണ് മുഖ്യമന്ത്രി നടത്തിയിരിക്കുന്നത്. പ്രധാനമന്ത്രിയെ വിശ്വാസത്തിലെടുക്കാന്‍ മുഖ്യമന്ത്രി തയ്യാറാകണം. കള്ളപ്പണക്കാരുമായുള്ള മോദി സര്‍ക്കാരിന്റെ യുദ്ധത്തില്‍ ആരുടെ ഭാഗത്താണെന്ന് തങ്ങളെന്ന് പിണറായിയും കോടിയേരിയും വ്യക്തമാക്കണം.തൃശൂരില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സംസ്ഥാനത്തെ സഹകരണ സ്ഥാപനങ്ങളില്‍ 3000 കോടിയോളം രൂപയുടെ കള്ളപ്പണം ഉണ്ട്. ഇതില്‍ ഭൂരിഭാഗവും രാഷ്ട്രീയക്കാരുടേതാണെന്നും അതിനാലാണ് ഇടതുപക്ഷത്തിന് ഇത്ര എതിര്‍പ്പെന്നും കുമ്മനം പറഞ്ഞു.

അനിശ്ചിതകാലത്തേക്ക് കടകളടച്ചിടാനുള്ള തീരുമാനത്തില്‍ നിന്ന് വ്യാപാരികള്‍ പിന്മാറണമെന്ന് കുമ്മനം അഭ്യര്‍ത്ഥിച്ചു. ചില്ലറ ക്ഷാമം ഉടന്‍ തന്നെ പരിഹരിക്കപ്പെടുമെന്ന് കേന്ദ്ര ധനമന്ത്രിതന്നെ വ്യക്തമാക്കിയിട്ടുണ്ട്.

ഇന്ത്യയുടെ സാമ്പത്തിക സംവിധാനത്തെ തുരങ്കം വെക്കുന്നവര്‍ക്കെതിരെയാണ് ഈ യുദ്ധം. ഇതില്‍ കക്ഷിരാഷ്ട്രീയം നോക്കാതെ എല്ലാവരും സഹകരിക്കുകയാണ് വേണ്ടത്. നോട്ടുകള്‍ക്ക് നിരോധനം വന്ന ശേഷമുള്ള ദിവസങ്ങളില്‍ ബാങ്കുകളുടെ നിക്ഷേപം വര്‍ദ്ധിച്ചിരിക്കുകയാണ.് ഈ ദിവസങ്ങളില്‍ ജീവനക്കാരുടെ സേവനം ഏറെ പ്രശംസനീയമാണെന്നും കുമ്മനം പറഞ്ഞു.

 

Post your valuable comments
.fballshare_left {float:left;}.fballshare { margin: 0px; text-align:center} .fball_fbshare{width:90px;} .fball_fblike{width:100px;} .fball_pinterest, .fball_linkedin{margin-right:10px;}.fball_plusone {width:70px;}.fball_twitter {width:90px;margin-top:12px;}.fball_pinterest, .fball_linkedin{margin-top:9px;}