ജസ്റ്റിസ് ജഗദീഷ് സിങ് കേഖാര്‍ സുപ്രീംകോടതി ചീഫ് ജസ്റ്റിസാകും

ജസ്റ്റിസ് ജഗദീഷ് സിങ് കേഖാര്‍ സുപ്രീം കോടതിയുടെ അടുത്ത ചീഫ് ജസ്റ്റിസാകും. ജനുവരി മൂന്നിന് നിലവിലെ ഫ് ജസ്റ്റിസ് ടി.എസ്.ഠാക്കൂര്‍ വിരമിക്കുന്ന ഒഴിവിലാണ് നിയമനം. ഈ പദവിയിലെത്തുന്ന ആദ്യ സിഖു മതവിശ്വാസിയാണ് അദ്ദേഹം. കേഖാറിന്റെ പേര് നിര്‍ദേശിച്ച് ടി.എസ്.ഠാക്കൂര്‍ കേന്ദ്രസര്‍ക്കാരിന് ശുപാര്‍ശ നല്‍കി.