ജനങ്ങള്‍ തള്ളിക്കളഞ്ഞവര്‍ പാര്‍ലമെന്റ് സ്തംഭിപ്പിക്കുന്നു: പ്രധാനമന്ത്രി

ജനങ്ങള്‍ തള്ളിക്കളഞ്ഞവര്‍ പാര്‍ലമെന്റ് പ്രവര്‍ത്തിക്കാന്‍ അനുവദിക്കുന്നില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. പാര്‍ലമെന്റ് പ്രവര്‍ത്തിക്കാത്തതിനാല്‍ നോട്ട് വിഷയത്തില്‍ നിലപാട് അറിയിക്കാന്‍ കഴിയുന്നില്ല. ഇതുമായി ബന്ധപ്പെട്ട് ഏത് തരത്തിലുള്ള ചര്‍ച്ചയ്ക്കും സര്‍ക്കാര്‍ തയ്യാറാണെന്നും മോദി പറഞ്ഞു.

മൊബൈല്‍ ഫോണിലൂടെയായിരുന്നു പ്രധാനമന്ത്രി റാലി ഉദ്ഘാടനം ചെയ്തത്. മോദി സഞ്ചരിച്ച ഹെലികോപ്റ്ററിന് കനത്തമൂടല്‍മഞ്ഞിനെതുടര്‍ന്ന് ബഹ്റായിച്ചില്‍ ഇറങ്ങാനായില്ല. തുടര്‍ന്നാണ് ഫോണിലൂടെ ഉദ്ഘാടനപ്രസംഗം നടത്തിയത്.

സര്‍ക്കാര്‍ ശിക്ഷിക്കുന്നത് അഴിമതിക്കാരെയും ചതിയന്‍മാരെയുമാണ്. പാവങ്ങളുടെയും സാധാരണക്കാരുടെയും സര്‍ക്കാരാണ് കേന്ദ്രം ഭരിക്കുന്നത്,മോഡി പറഞ്ഞു. ഉത്തര്‍ പ്രദേശില്‍ ബിജെപി പരിവര്‍ത്തന്‍ യാത്രയ്ക്കിടെ പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.