ബ്ലാസ്റ്റേഴ്‌സിന് മമ്മൂട്ടിയുടെ വിജയാശംസകള്‍

കേരളബ്ലാസ്റ്റേഴ്‌സ് ടീമിന് ആശംസകളുമായി നടന്‍ മമ്മൂട്ടി. ഫെയ്‌സ്ബുക്കിലൂടെയാണ് മമ്മൂട്ടി തന്റെ ആശംസകള്‍ അറിയിച്ചിരിക്കുന്നത്.  ആലപ്പുഴയിലെ മമ്മൂട്ടിയുടെ പുതിയ ചിത്രമായ ‘പുത്തന്‍പണ’ത്തിന്റെ ചിത്രീകരണത്തിനിടെ കഴിഞ്ഞദിവസം ബ്ലാസ്റ്റേഴ്‌സ് താരങ്ങളെത്തിയിരുന്നു.

ബ്ലാസ്റ്റേഴ്‌സിന്റെ കളികളൊക്കെ താന്‍ കാണാറുണ്ടെന്നും ഷൂട്ടിങ്ങ് തിരക്കുകള്‍ കാരണമാണ് കളി നേരില്‍ കാണാന്‍ സാധിക്കാത്തതെന്നും മമ്മൂട്ടി താരങ്ങളോട് പറഞ്ഞു.

ബ്ലാസ്റ്റേഴ്‌സിലെ മലയാളി താരങ്ങളായ സികെ വിനീത്, റിനോ ആന്റോ, മുഹമ്മദ് റാഫി എന്നിവര്‍ക്കൊപ്പം നില്‍ക്കുന്ന ഫോട്ടോയും മമ്മൂട്ടി സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചിട്ടുണ്ട്.

ബ്ലാസ്റ്റേഴ്‌സ് നല്ല ടീമാണ്,ഫൈനലിലെത്തണം.ബ്ലാസ്റ്റേഴ്‌സിന്റെ ലക്ഷക്കണക്കിന് ആരാധകരെപ്പോലെ താനും അതാണ് ആഗ്രഹിക്കുന്നതെന്നും മമ്മൂട്ടി പറഞ്ഞു.