അന്നമാണ് മുഖ്യമെങ്കില്‍ അടിയന്തിര നടപടി വേണം

ഞാറ് പറിച്ചുനടാൻ വെള്ളമില്ലാതെ ആലപ്പുഴ ജില്ലയിലെ തിരുവൻവണ്ടൂർ ,മഴുക്കീർ ,ഉമയാറ്റുകര ,കോലടത്തുശ്ശേരി ,ഇരമല്ലിക്കര ,വനവാതുക്കര ,പ്രയാർ ,പാണ്ടനാട് പാടശേഖരങ്ങളിലുമായി 2000 ഏക്കർ നെൽക്കൃഷി പ്രതിസന്ധിയിലായിരിക്കുന്നതായി നെല്‍കർഷകർ .

കഴിഞ്ഞ ദിവസം വടശ്ശേരിക്കരയ്ക്ക് 4 കിലോമീറ്റർ മാറി ചെമ്പരത്തിമൂടിലാണ് അപ്പർ കുട്ടനാട്ടിലെ മുഴുവൻ നെൽകർഷകരേയും ആശങ്കയിലേക്ക് തള്ളിവിട്ട സംഭവം നടന്നത്. പമ്പാ ജലസേചന പദ്ധതിയുടെ കനാല്‍ ഒരു വശം വെള്ളം തള്ളി തകരുകയായിരുന്നു.

nell-1-copy

ഇതിനെ തുടര്‍ന്നാണ് വെള്ളം കടത്തി വിടുന്നത് നിര്‍ത്തിവച്ചത്. 25 ലക്ഷം രൂപയുടെ പദ്ധതി ,അടിയന്തിരമായി തയ്യാറാക്കി എങ്കിലും പണി പൂര്‍ത്തിയായി ജലവിതരണം സാധാരണ സ്ഥിതിയിലെത്താന്‍ കുറഞ്ഞത്‌ 45 ദിവസം എങ്കിലും വേണ്ടിവരുമെന്നാണ് അധികൃതരുടെ നിലപാട്. എന്നാല്‍ അടുത്ത 15 ദിവസത്തിനുള്ളില്‍ വെള്ളം എത്തിയില്ല എങ്കില്‍ കൃഷിക്കായി ഇറക്കിയ ലക്ഷക്കണക്കിന്‌ രൂപയാണ് മേഖലയിലെ കര്‍ഷകര്‍ക്ക് നഷ്ടമാകുക.

nell-2-copy

പമ്പയില്‍ നിന്നോ ,സമാന സാദ്ധ്യതകള്‍ ഉപയോഗിച്ചോ മറ്റോ ജലം പമ്പ് ചെയ്യ്ടനുള്ള നടപടികള്‍ സ്വീകരിക്കുകയാണ് അടിയന്തിരമായി ചെയ്യേണ്ടത്. 2000 ഏക്കറിന് പുറമെയാണ് ,സ്വന്തമായി വിത്തു കണ്ടെത്തി കൃഷിചെയ്യുന്നവരുടെ കണക്കുകള്‍ .ഇതു കൂടി ചേരുമ്പോള്‍ ആണ് സ്ഥിതി   അതീവ ഗുരുതരമാകുന്നത്.