സഹകരണ ബാങ്കുകളില്‍ സിബിഐ-എന്‍ഫോഴ്‌സ്‌മെന്റ് റെയ്ഡ്

കേരളത്തിലെ വിവിധ ജില്ലാ സഹകരണ ബാങ്കുകളില്‍ എന്‍ഫോഴ്‌സ്‌മെന്റ്, സിബിഐ റെയ്ഡ്. കണ്ണൂര്‍,മലപ്പുറം,തൃശ്ശൂര്‍, കൊല്ലം ജില്ലാ സഹകരണ ബാങ്കുകളിലാണ് പരിശോധന. കണ്ണൂര്‍,കോഴിക്കോട്,തൃശ്ശൂര്‍ ജില്ലാ സഹകരണ ബാങ്കുകളില്‍ എന്‍ഫോഴ്‌സ്‌മെന്റും മലപ്പുറം,കൊല്ലം ജില്ലാ സഹകരണ ബാങ്കില്‍ സിബിഐയുമാണ് പരിശോധന നടത്തുന്നത്.

ബാങ്കുകളിലെ നിക്ഷേപവുമായി ബന്ധപ്പെട്ട കണക്കുകള്‍ പരിശോധിക്കുന്നതിനാണ് റെയ്ഡ്. ആധായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ കഴിഞ്ഞ ദിവസങ്ങളില്‍ നടത്തിയ റെയ്ഡിന്റെ തുടര്‍ച്ചയായിട്ടാണ് റെയ്ഡ്.