ഡിജിറ്റൽവൽകൃത സമ്പദ്‌വ്യവസ്ഥയുടെ വാതിൽപ്പടിയിലാണ് ഇന്ത്യ: പ്രധാനമന്ത്രി

ഡിജിറ്റൽവൽകൃത സമ്പദ്‌വ്യവസ്ഥയുടെ വാതിൽപ്പടിയിലാണ് ഇന്ത്യയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. വൈബ്രന്റ് ഗുജറാത്ത് ആഗോള സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി . ആഗോളതലത്തിൽ സമ്പദ്‌വ്യവസ്ഥകളിൽ ഉലച്ചിൽത്തട്ടിയപ്പോഴും നമ്മൾ ശക്തമായ വളർച്ചയാണ് കാണിക്കുന്നത്.

മേക്ക് ഇന്‍ ഇന്ത്യ ഇതുവരെ രാജ്യത്തുണ്ടായിട്ടുള്ളതില്‍വെച്ച് ഏറ്റവും വലിയ നീക്കമാണ്. വൈകാതെ ലോകത്തിലെ ആറാമത്തെ ഏറ്റവും വലിയ ഉല്‍പാദക രാഷ്ട്രമായി ഇന്ത്യ മാറും.രാജ്യത്ത് ബിസിനസിന് സഹായകരമായ സാഹചര്യമൊരുക്കുന്നതിനാണ് സര്‍ക്കാര്‍ കൂടുതല്‍ ഊന്നല്‍ നല്‍കുക.

ജനസംഖ്യയിലും ജനാധിപത്യത്തിലും ആവശ്യങ്ങളിലുമാണ് ഇന്ത്യയുടെ കരുത്ത്. ചിലർ പറയും ജനാധിപത്യത്തിൽ കാര്യക്ഷമമായ ഭരണനിർവഹണം നടക്കില്ലെന്ന്. പക്ഷേ, കഴിഞ്ഞ രണ്ടര വർഷമായി കാര്യങ്ങൾ കൃത്യതയോടെ നടക്കുന്നതു നമ്മൾ കാണുന്നുണ്ട്, അദ്ദേഹം വ്യക്തമാക്കി.