തിക്കമ്മ; 384 അരയാല്‍ നട്ടുവളര്‍ത്തിയ 103കാരി

ജീവിത്തിലെ അനുഭവങ്ങള്‍ പരിജ്ഞാനമാക്കി നിരക്ഷരരായ ദരിദ്ര ദമ്പതികളായിരുന്ന തിക്കമ്മയും ഭര്‍ത്താവ് ചിക്കയ്യയും പരിസ്ഥിതി സംരക്ഷണത്തിനായി ഇറങ്ങിത്തിരിക്കുമ്പോള്‍   കാലം കാത്തുവക്കുന്നത് എന്താണ് എന്ന് അവര്‍ ഓര്‍ത്തിട്ടേ ഉണ്ടാകില്ല.

ബാംഗ്ലൂര്‍ ഗ്രാമീണ മേഖലയില്‍ മകടി താലൂക്കിലെ ഹുലിക്കല്‍ വില്ലേജില്‍ ജനിച്ചു വളര്‍ന്ന തിമ്മക്ക ചെറുപ്പം കാലം മുതല്‍ പാടത്തും പറമ്പത്തും ജോലി ചെയ്താണ് ജീവിച്ചിരുന്നത്.  കന്നുകാലിമേയ്ക്കുന്ന ബെക്കല്‍ ചിക്കയ്യയെയാണ് തിക്കമ്മ വിവാഹം കഴിച്ചത്.

THIKKAMMA TREE

25 വര്‍ഷത്തോളം കുട്ടികള്‍ ഉണ്ടാകാതിരുന്ന ഇരുവരും മക്കളായി കരുതി വളര്‍ത്തിയത് മരങ്ങളേയും ചെടികളേയും ആയിരുന്നു. അവരുടെ ഗ്രാമത്തില്‍ ഏറ്റവുമധികം ഉണ്ടായിരുന്ന ആല്‍മരങ്ങളുടെ തൈ ആണ് അവര്‍ നടുവാനായി തയ്യാറാക്കിയത്.

വൃക്ഷത്തയ്കള്‍ നടുവാനായി ഇരുവരും കണ്ടെത്തിയത് അടുത്ത ഗ്രാമമായ കുടൂരാണ്. കുടൂരില്‍ നാല് കിലോ മീറ്റര്‍ ദൂരം വരെ ഇത് നടാന്‍ തുടങ്ങി. രണ്ടാം വര്‍ഷം 15 തൈകളും മൂന്നാം വര്‍ഷം 20 തൈകളും നട്ടു. തൊട്ടി ഉപയോഗിച്ച് വെള്ളം കോരിഒഴിച്ച് , മുള്ളുചെടികള്‍ വച്ച് മറച്ച് ആടുമാടുകളില്‍ നിന്നും ചെടികളെ സംരക്ഷിച്ചു. 1991ല്‍ തിമ്മക്കയുടെ ഭര്‍ത്താവ് മരിച്ചു. അദ്ദേഹത്തിന്റെ ഓര്‍മ്മക്കായി തിമ്മക്ക ചെടി വളര്‍ത്തല്‍ തുടര്‍ന്നു.

ഭര്‍ത്താവും താനുമായി തന്റെ ഗ്രാമം മുതല്‍ അയല്‍ഗ്രാമം വരെ നട്ടുനനച്ച വളര്‍ത്തിയ ചെടികള്‍ മരങ്ങളായി മാറിയതില്‍ തിമ്മക്ക സന്തോഷിക്കുകയും അതിന്റെ കീഴിലിരുന്ന് ഭര്‍ത്താവിന്റെ സ്മരണകള്‍ അയവിറക്കുകയും ചെയ്തു. അതുകൊണ്ടു തന്നെ നാട്ടുകാര്‍ തിമ്മക്കയെ സാലുമരദ എന്ന് വിളിച്ചു. കന്നടയിലെ ഈ വാക്കിന് മരങ്ങളുടെ നിര എന്നാണ് അര്‍ത്ഥം. 1996 ല്‍ സാലുമരദ തിമ്മക്ക നാഷണല്‍ സിറ്റിസണ്‍സ് അവാര്‍ഡ് കരസ്ഥമാക്കി. തിമ്മക്കയുടെ ജീവിതകഥയെ അടിസ്ഥാനമാക്കി ഒരു സിനിമയും ഇറങ്ങി. എല്ലാവരും അവാര്‍ഡായി തനിക്ക് നല്‍കിയത് സര്‍ട്ടിഫിക്കറ്റുകള്‍ മാത്രമാണ്. തന്റെ ദാരിദ്ര്യം അകറ്റുന്നതിനുള്ള പണം തരുന്നില്ല. ചിലര്‍ തന്നെ സഹായിക്കാന്‍ മുന്നോട്ടു വരുന്നുണ്ട്. ഒരു ആശുപത്രി സ്ഥാപിക്കുകയാണ് തന്റെ ലക്ഷ്യം അതിനുവേണ്ടിയുള്ള ശ്രമം തുടരുമെന്നും തിമ്മക്ക പറഞ്ഞു