ബി ജെ പി സംസ്ഥാന നേതൃയോഗങ്ങൾക്കുള്ള ഒരുക്കങ്ങൾ പൂർത്തിയായി.

ഇന്നു കോട്ടയത്ത് തുടങ്ങുന്ന ബി ജെ പി സംസ്ഥാന നേതൃയോഗങ്ങൾക്കുള്ള ഒരുക്കങ്ങൾ പൂർത്തിയായി. 16 മുതൽ 18 വരെയാണ് യോഗങ്ങള്‍ . 18 ന് ചേരുന്ന സംസ്ഥാന കൗൺസിൽ കേന്ദ്ര നഗരവകസനമന്ത്രി എം വെങ്കയ്യ നായിഡു ഉദ്ഘാടനം ചെയ്യും. സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ അധ്യക്ഷത വഹിക്കും. പാർട്ടി പുന:സംഘടനക്ക് ശേഷമുള്ള ആദ്യ കൗൺസിൽ യോഗമാണ് 18 ന് ചേരുന്നത്. മാമ്മൻ മാപ്പിള ഹാളിലാണ് സംസ്ഥാന കൗൺസിൽ ചേരുന്നത്. 1400 പ്രതിനിധികളാണ് കൗൺസിലിൽ പങ്കെടുക്കുന്നത്.

N HARI

കൗൺസിലിന്റെ മുന്നോടിയായി ജനുവരി 16 ന് വൈകിട്ട് 4 ന് ഹോട്ടൽ ഐശ്വര്യയിൽ കോര്‍ കമ്മിറ്റി യോഗവും സംസ്ഥാന ഭാരവാഹികളുടെ യോഗവും ചേരും. 17 ന് ചേരുന്ന സംസ്ഥാന കമ്മിറ്റി യോഗം ഹോട്ടൽ ഐഡയിലാണ് നടക്കുക. അഖിലേന്ത്യാ സഹസംഘടനാ സെക്രട്ടറി ബി എൽ സന്തോഷ്, കേരളത്തിന്‍റെ ചുമതലയുള്ള അഖിലേന്ത്യാ സെക്രട്ടറി എച്ച് രാജ, നളിൻ കുമാർ കട്ടീൽ എം പി എന്നിവർ യോഗങ്ങളിൽ പങ്കെടുക്കും.

KTM

മൂന്നു ദിവസങ്ങളിലായി നടക്കുന്ന സംസ്ഥാനതല യോഗങ്ങളില്‍ സമകാലിക, ദേശീയ, സംസ്ഥാന രാഷ്ട്രീയ സംഭവ വികാസങ്ങള്‍ ചര്‍ച്ച ചെയ്യും. ഡല്‍ഹിയില്‍ ചേര്‍ന്ന ദേശീയ നിര്‍വാഹക സമിതി യോഗത്തില്‍ കൈക്കൊണ്ട തീരുമാനങ്ങളുടെ വെളിച്ചത്തില്‍ കേരളത്തിലെ പ്രവര്‍ത്തനങ്ങള്‍ സുശക്തവും വ്യാപകവുമായി സംഘടിപ്പിക്കുതിനുള്ള സമഗ്രമായ കര്‍മ്മ പദ്ധതിക്ക് യോഗം രൂപം നല്‍കും.
അന്നം, വെള്ളം, മണ്ണ്, തൊഴില്‍, പാര്‍പ്പിടം തുടങ്ങിയ അടിസ്ഥാന അടിയന്തിര ആവശ്യങ്ങള്‍ നേടിയെടുക്കുതിന് പാർട്ടി നടത്തി വരുന്ന  പോരാട്ടങ്ങളും സംരംഭങ്ങളും വിലയിരുത്തും. കഴിഞ്ഞ ഒരു വര്‍ഷത്തെ പ്രവര്‍ത്തന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സംഘടനാ പ്രവര്‍ത്തനം ഊര്‍ജ്ജിതപ്പെടുത്താന്‍ തയ്യാറാക്കുന്ന മാര്‍ഗ്ഗരേഖ യോഗം ചര്‍ച്ച ചെയ്യും.

ജനകീയ കൂട്ടായ്മയിലൂടെ ജലസംരക്ഷണം ഉറപ്പു വരുത്തുതിന് വേണ്ടി ശാസ്താംകോട്ടയില്‍ വെച്ച് ഉദ്ഘാടനം ചെയ്ത് സമാരംഭിച്ചിട്ടുള്ള ജലസ്വരാജ് പദ്ധതിക്ക് കൗൺസില്‍ യോഗം അന്തിമരൂപം നല്‍കും. കേന്ദ്ര സര്‍ക്കാറിന്റെ സാമ്പത്തിക പരിഷ്‌ക്കരണ പരിപാടികളുടെയും വിവിധ ക്ഷേമ പദ്ധതികളുടെയും ഗുണഫലങ്ങള്‍ ജനങ്ങളില്‍ എത്തിക്കുന്നതിനാവശ്യമായ പ്രചരണ പരിപാടികള്‍ യോഗം തയ്യാറാക്കും.