വെറുതെ ഈ കലാകാരിയുടെ ജീവിതത്തിൽ ഒരു കരിനിഴൽ വീഴ്ത്തി നിങ്ങൾ തടിതപ്പി…കഷ്‌ടം..

അവൾ., ഒറ്റക്കംബിനാദം വീണയിലൂടെ അതിമനോഹരമായി അവതരിപ്പിക്കുന്നൾ., കാറ്റേ കാറ്റേ എന്ന് പാടി പിന്നണി ഗാന രംഗത്ത്‌ കൊടുംകാറ്റായവൾ. വിവാഹകാര്യം അറിഞ്ഞവരിൽ ചിലർ സംശയത്തോടെകാണുകയും വിളിച്ച്‌ ചോദിക്കുകയും ഉണ്ടായി‌. ഏത്‌ സെലിബ്രിറ്റി കല്യാണം കഴിക്കുന്നുണ്ടെങ്കിലും വിവാഹാനന്തരം എന്തു സംഭവിക്കുന്നൂ എന്നറിയാൻ ഇന്നും ഒരുവിഭാഗം ആൾക്കാർ ജീവിച്ചിരിക്കുന്നുണ്ട്‌.

നേഴ്സറീ തലം മുതൽ വീട്ടുകാർ തന്റെ കുട്ടികളെ കലയുടെ പൊരുൾ അറിഞ്ഞൊ അറിയാതെയൊ പ്രോൽസാഹിപ്പിക്കുന്നു, ഒരു പാട്ടുകാരിയായി ആണവൾ വളരുന്നത്‌ എങ്കിൽ കല്യാണം വരെയെ അവൾ പാട്ടുപാടൂ പിന്നെ ചില ഭർത്താക്കന്മ്മാർ അവരെ വീട്ടിൽ മാത്രം പാടിപ്പിക്കും.(അല്ലാത്തവരും ഉണ്ട്) വർഷ്ങ്ങൾക്ക്‌ മുൻപ്‌ ഗ്രാമത്തിലെ ധന്വന്തരീക്ഷേത്രത്തിൽ വീണക്കച്ചേരിക്ക്‌ വന്നപ്പോൾ അൽഭുതത്തോടെ കേട്ടും കണ്ടും മുൻപിൽത്തന്നെ ഉണ്ടായിരുന്ന എനിക്ക്‌ പിന്നീട്‌ അടുത്തിടപഴകാൻ അവസരം ലഭിച്ചപ്പോളൊക്കെ അൽഭുതം കൂടീട്ടെ ഉള്ളൂ ഈ കലാകാരിയോട്‌.

Vaikom-Vijayalakshmi-got-engagedവിവാഹവാർത്ത അറിഞ്ഞപ്പോൾ സന്തോഷിച്ചു പക്ഷെ.., ഒരു സ്ത്രീ സർക്കാർ ഉദ്യോഗസ്ത ആയിരിക്കെ കല്യാണംകഴിഞ്ഞും ജോലിചെയ്യൂന്നു എങ്കിൽ ആ പാത എന്തുകൊണ്ട്‌ ഒരു കലാകാരിക്ക്‌ ആയിക്കൂട.ഇന്നലെവരെ ജീവിച്ച ജീവിത ചുറ്റുപാടിൽ നിന്നും മാറിത്താമസിക്കാൻ സാധിക്കുക ഒരു സാധാരണ പെൺകുട്ടിക്ക്‌ മാത്രെ കഴിയൂ. വെറുതെ ഈ കലാകാരിയുടെ ജീവിതത്തിൽ ഒരു കരിനിഴൽ വീഴ്ത്തി നിങ്ങൾ തടിതപ്പി…കഷ്‌ടം… തെറ്റ്ചെയ്യാൻ പാടില്ല എന്ന് പറയുന്നില്ല പക്ഷെ ഈ ലോകത്ത്‌ നമ്മൾ തെറ്റുചെയ്യാൻ പാടില്ലാത്ത ഒരുകൂട്ടം ആളുകളുണ്ട്‌ അങ്ങനെ ഉള്ളവരാണുമേൽപ്പറഞ്ഞ ആ കലാകാരി. ലോകം മുഴുവൻ ഈശ്വരൻ തന്ന തന്റെ കലയുടെ ഭാവത്തെ ജനങ്ങളിലേക്ക്‌ പകരുക എന്നതും മറ്റുള്ളരെ ‌ ആദ്മവിശ്വാസമുള്ളവരാക്കുക എന്നതാണു അവരുടെ ലക്ഷ്യമെങ്കിൽ, നിങ്ങളുടെ ജന്മം അവരുടെ ജീവിത്തതിൽ അവരെ നിരാശരാക്കുകയും കുറച്ചുകാലം അവർക്ക്‌ മോഹങ്ങൾ നൽകി അവരെ ജീവിതാവസാനം വരെ വേദനിപ്പിക്കുക എന്നത്‌ മാത്രമായിരിക്കാം… ഇവിടെ കാഴ്ച ഇല്ലാത്തവർ ആരാണെന്ന് മനസ്സിലാകുന്നില്ല…..”

(NOT EDITED )

Screenshot_5

വൈക്കം വിജയലക്ഷ്മി യുടെ വിവാഹവുമായി ബന്ധപ്പെട്ട സംഭവങ്ങള്‍ക്ക് സംഗീത -സാംസ്കാരിക ലോകത്ത് നിന്നും പ്രതികരണങ്ങള്‍ വരുകയാണ്. ഇന്നലെ അശ്വതി ജ്വാല ശക്തമായി ഫേസ്ബുക്കിലൂടെ പ്രതികരിച്ചതിന് തൊട്ടു പിന്നാലെ ആണ് ഗായകന്‍ സന്നിധാനന്ദന്‍ എഫ് ബിയില്‍ എങ്ങനെ കുറിച്ചത്.