ബൈക്കിനൊപ്പം യുവാവിനെയും പൊക്കിയെടുത്ത് പൊലീസ്

ട്രാഫിക് നിയമം ലംഘിച്ച യുവാവിന് പോലീസ് പണി കൊടുത്തു. പോലീസ് അധികൃതരോട് സഹകരിക്കാതിരുന്നതിനെ തുടര്‍ന്നാണ് യുവാവിന് പണി കിട്ടിയത്.

നോണ്‍ പാര്‍ക്കിങ് സോണില്‍ ബൈക്ക് പാര്‍ക്ക് ചെയ്ത യുവാവിനോട് പിഴ അടക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ ഇയാള്‍ വിസമ്മതിച്ചു. ബൈക്ക് വിട്ടുകൊടുക്കാനും തയ്യാറായില്ല. തുടര്‍ന്ന് ഒരുതരത്തിലും വഴങ്ങാത്തതിനെ തുടര്‍ന്ന് ട്രാഫിക്ക് പൊലീസുകാര്‍ ബൈക്കിനൊപ്പം യുവാവിനേയും ക്രെയിനില്‍ തൂക്കിയെടുത്ത് കൊണ്ടുപോവുകയായിരുന്നു.

പൊതുനിരത്തിലൂടെ ബൈക്കിനൊപ്പം യുവാവിനേയും തൂക്കിയെടുത്ത് പോകുന്ന ക്രെയിനിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായി. കാണ്‍പൂരിലെ ബാഡ ചൗര മേഖലയിലെ നോണ്‍ പാര്‍ക്കിങ് സോണിലാണ് ഇയാള്‍ ബൈക്ക് പാര്‍ക്ക് ചെയ്തത്.