ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി തരംഗം.

ബിജെപി മുന്നേറ്റം പ്രവചിച്ച എക്‌സിറ്റ് പോള്‍ ഫലങ്ങളെ പോലും വെല്ലുന്ന പ്രകടനത്തോടെ ദേശീയ രാഷ്ട്രീയം ആകാംക്ഷയോടെ ഉറ്റുനോക്കിയ ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി തരംഗം.

ഈ വിജയം പ്രധാനമന്ത്രി മോദിക്കും പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷായ്ക്കും അതു കരുത്താകും. രാഷ്ട്രപതി തിരഞ്ഞെടുപ്പടക്കം കേന്ദ്ര സര്‍ക്കാരിന്റെ നയപരിപാടികള്‍ക്കു , വേഗമേറുകയും ചെയ്യും. ആകെ 403 സീറ്റുകളുള്ള ഉത്തര്‍പ്രദേശില്‍ ബിജെപി മഹാ ഭൂരിപക്ഷത്തിലേക്ക് നീങ്ങിയത് ബി ജെ പി പാളയത്തിനു പകര്‍ന്നു നല്‍കുന്നത് വലിയ ആത്മവിശ്വാസമാണ്.

ഇതോടെ ഏറെ കൊട്ടി ബഹളങ്ങള്‍ ഉണ്ടാക്കി പരസ്പരം കൈകോര്‍ത്ത സമാജ് വാദി  പാര്‍ട്ടി– കോണ്‍ഗ്രസ് സഖ്യം തീര്‍ത്തും മോശം പ്രകടനത്തോടെ പിന്നിലായിപ്പോയത് ദേശീയ രാഷ്ട്രീയത്തില്‍ കോണ്‍ഗ്രസ്‌ നേരിടുന്ന തകര്‍ച്ചക്ക് ആക്കം കൂട്ടുന്നത്‌ ആയി. ഒരു ഘട്ടത്തില്‍ അപ്രതീക്ഷിത മുന്നേറ്റം നടത്തിയ ബിഎസ്പി പിന്നീടു പിന്നാക്കം പോയി.

യുപിയില്‍ ബിജെപി വ്യക്തമായ മേല്‍കൈ നേടുമെന്നാണ് ഇന്ത്യ ടുഡേ-ആക്‌സിസ് മൈ ഇന്ത്യ, ടുഡേയ്‌ഴ്‌സ് ചാണക്യ, എന്‍ഡിവിടി, ടൈംസ് നൗ-വിഎംആര്‍ എന്നീ മൂന്ന് എക്‌സിറ്റ് പോളുകളുടെ പ്രവചനം. എസ്പി, കോണ്‍ഗ്രസ് സഖ്യം രണ്ടാം സ്ഥാനത്തും ബിഎസ്പി മൂന്നാം എത്തുമെന്നും എക്സിറ്റ് പോളുകള്‍ പ്രവചിക്കുന്നു.