വൈറലായി ഐശ്വര്യയുടെ നൃത്തം

രജനീകാന്തിന്റെ മകളും ധനുഷിന്റെ ഭാര്യയുമായ ഐശ്വര്യയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്.

ഐശ്വര്യയുടെ യുഎന്‍ ആസ്ഥാനത്തെ ഭരതനാട്യ പ്രകടനത്തെ കണക്കറ്റ് വിമര്‍ശിച്ചും പരിഹസിച്ചും സോഷ്യല്‍ മീഡിയ രംഗത്തെത്തി. വനിതാ ദിനത്തിലെ ഐശ്വര്യയുടെ നൃത്തം അങ്ങേയറ്റം ശോചനീയമായിരുന്നുവെന്നാണ് വിമര്‍ശനം. വേണ്ടത്ര പ്രാഗത്ഭ്യം ഇല്ലാതിരുന്നിട്ടും ഐശ്വര്യയ്ക്ക് യുന്‍ വേദിയില്‍ നൃത്തം ചെയ്യാന്‍ അവസരം ലഭിച്ചതെങ്ങനെയാണെന്ന് ചോദ്യവുമുയരുന്നു. യുഎന്നിന്റെ ഗുഡ്‌വില്‍ അംബാസഡര്‍ കൂടിയായ ഐശ്വര്യയ്ക്ക് സംഭവം തിരിച്ചടിയായേക്കും.

യുഎന്നിലെ ദുരന്തമെന്നായിരുന്നു ചിലരുടെ വിശേഷണം.വേണ്ടത്ര പരിശീലനം ഇല്ലായിരുന്നു. പശ്ചാത്തല സംഗീതവും മോശമായിരുന്നു. പാട്ടിന്റെ വരികള്‍ക്കൊപ്പമല്ല ഐശ്വര്യ നൃത്തം ചെയ്തത്. ഭരതനാട്ട്യത്തിലെ തുടക്കക്കാരേക്കാള്‍ മോശമായിരുന്നു നൃത്തം. ലജ്ജാകരമായ അവസ്ഥയാണ് ഇതെന്നും ഒരു ഡാന്‍സര്‍ വിമര്‍ശിക്കുന്നു.