മഡഗാസ്‌കറില്‍ വന്‍ കൊടുങ്കാറ്റ്; 38 മരണം

ആഫ്രിക്കന്‍ ദ്വീപ് രാജ്യമായ മഡഗാസ്‌കറില്‍ വന്‍ കൊടുങ്കാറ്റ്. 38 പേരാണ് എനാവോ കൊടുങ്കാറ്റില്‍ മരണപ്പെട്ടത്. നിരവധിപേര്‍ക്ക് പരിക്കേറ്റു.300KM/H (180mph) കിലോമീറ്റര്‍ വേഗതയിലാണ് കാറ്റ് വിശുന്നത്. കനത്ത നാശനഷ്ടങ്ങളും റിപ്പോര്‍ട്ട് ചെയ്തു.

ചൊവ്വാഴ്ച മഡഗാസ്‌കറിലെ വടക്കുകിഴക്കന്‍ തീരത്ത് രൂപംകൊണ്ട ചുഴലിക്കാറ്റില്‍ വന്‍ നാശനഷ്ടമാണുണ്ടായിരിക്കുന്നത്. ചുഴലിക്കാറ്റിനെ തുടര്‍ന്നു 53,000 ആളുകളെ സുരക്ഷിതസ്ഥാനങ്ങളിലേക്കു മാറ്റിപാര്‍പ്പിച്ചതായി ദേശീയ ദുരന്തനിവാരണസേന അറിയിച്ചു. ചുഴലിക്കാറ്റില്‍ റോഡു ഗതാഗതവും വാര്‍ത്തവിനിമയ മാര്‍ഗങ്ങളും താറുമാറായി. വ്യാഴാഴ്ചയോടെ കാറ്റിന്റെ ശക്തി കുറഞ്ഞതായി കാലവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു.