യോഗി ആദിത്യനാഥ് ഉത്തർപ്രദേശ് മുഖ്യമന്ത്രി

യോഗി ആദിത്യനാഥ് എംപി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയാവും. ലഖ്‌നൗവില്‍ ചേര്‍ന്ന ബിജെപി നിയമസഭ കക്ഷി യോഗമാണ് യോഗി ആദിത്യനാഥിനെ മുഖ്യമന്ത്രിയായി തെരഞ്ഞെടുത്തത്.മുഖ്യമന്ത്രി സ്ഥാനത്തേക്ക് പാര്‍ട്ടി അവസാന നിമിഷം വരെ പരിഗണിച്ചിരുന്ന സംസ്ഥാന അധ്യക്ഷന്‍ കൂടിയായ കേശവ് പ്രസാദ് മൗര്യ, ലക്നൗ മേയര്‍ ദിനേശ് ശര്‍മ എന്നിവര്‍ ഉപമുഖ്യമന്ത്രിമാരാകുമെന്നും സൂചനയുണ്ട്.
ഗൊരഖ്നാഥ് മഠാധിപന്‍ കൂടിയാണ് യോഗി ആദിത്യനാഥ്.കേന്ദ്രമന്ത്രി എം.വെങ്കയ്യ നായിഡുവും മുതിര്‍ന്ന ബിജെപി നേതാവ് ഭൂപേന്ദ്ര യാദവും നിരീക്ഷകരെന്ന നിലയില്‍ യോഗത്തില്‍ പങ്കെടുത്തു.