ജിഷ്ണു കേസില്‍ പി കൃഷ്ണദാസ് അറസ്റ്റില്‍; മുന്‍കൂര്‍ ജാമ്യം ഉള്ളതിനാല്‍ അറസ്റ്റ് രേഖപ്പെടുത്തി വിട്ടയക്കും

പാമ്പാടി നെഹ്റു കോളെജിലെ വിദ്യാര്‍ഥിയായിരുന്ന ജിഷ്ണു പ്രണോയിയുടെ മരണവുമായി ബന്ധപ്പെട്ട് കോളെജ് ചെയര്‍മാന്‍ പി.കൃഷ്ണദാസ് അറസ്റ്റില്‍. വൈകിട്ട് ആറു മണിയോടെ കൃഷ്ണദാസിനെ ഇരിങ്ങാലക്കുട ഡിവൈഎസ്പി ഓഫീസിലേക്ക് വിളിച്ചുവരുത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

ജിഷ്ണു പ്രണോയിയുടെ മരണവുമായി ബന്ധപ്പെട്ട കേസില്‍ പി.കൃഷ്ണദാസിനെ ഒന്നാം പ്രതിയാക്കി നേരത്തെ പൊലീസ് കേസെടുത്തിരുന്നു. എന്നാല്‍ കൃഷ്ണദാസിന് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. കേസിലെ ഒന്നാം പ്രതിയാണ് കൃഷ്ണദാസ്.സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ അപ്പീല്‍ പോയെങ്കിലും മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന ആവശ്യം തള്ളി.