രാഷ്ട്രപതി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മറ്റു പാര്‍ട്ടികളുമായി ചര്‍ച്ച ചെയ്യാന്‍ ബിജെപി പാനലുണ്ടാക്കി.

രാഷ്ട്രപതി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മറ്റു പാര്‍ട്ടികളുമായി ചര്‍ച്ച ചെയ്യാന്‍ ബിജെപി പാനലുണ്ടാക്കി. അരുണ്‍ ജെയ്റ്റ്‌ലി, രാജ്‌നാഥ് സിങ്ങ്, വെങ്കയ്യ നായിഡു തുടങ്ങിയവരുള്‍പ്പെട്ടതാണ് സമിതി.

തുടര്‍ ചര്‍ച്ച നടത്തുന്നത് ഇവരാകുമെന്ന് പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷാ അറിയിച്ചു. പ്രതിപക്ഷവുമായി ഇവര്‍ ചര്‍ച്ച നടത്തും. രാഷ്ട്രപതി തെഞ്ഞെടുപ്പ് അടുത്ത മാസം പ്രഖ്യാപിച്ച സാഹചര്യത്തില്‍ ജൂലൈ 15, 16 തീയതികളില്‍ തീരുമാനിച്ചിരുന്ന ബിജെപി ദേശീയ നിര്‍വ്വാഹക സമിതി മാറ്റി വച്ചേക്കും.