സംസ്ഥാനത്ത് ഇന്ന് പകര്‍ച്ചപ്പനി ബാധിച്ച് ഒന്‍പത് മരണം

പകര്‍ച്ചപ്പനിയില്‍ വിറങ്ങലിച്ച കേരളത്തില്‍ ഇന്ന്  ഒന്‍പത് പേര്‍ മരിച്ചു.ഇതില്‍ ഏഴുപേര്‍ ഡെങ്കിപ്പനി ബാധിച്ചും ഒരാള്‍ എലിപ്പനി ബാധിച്ചും മറ്റൊരാള്‍ പകര്‍ച്ചപ്പനി ബാധിച്ചുമാണ് മരിച്ചത്. 31000 പേരാണ് ഇന്ന് മാത്രം പനിക്ക് ചികില്‍സ തേടിയത്. ഇതില്‍ 192 പേര്‍ക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചിട്ടുണ്ട്.