ഇതിഹാസ താരം ഫ്‌ളോയിഡ് മെയ്‌വെതറിന് ജയം.

കോനോര്‍ മക്ഗ്രിഗറിനെ തോല്‍പ്പിച്ച് ബോക്‌സിങ് പോരാട്ടത്തില്‍ ഇതിഹാസ താരം ഫ്‌ളോയിഡ് മെയ്‌വെതറിന് ജയം. പത്ത് റൗണ്ട് നീണ്ട പോരാട്ടത്തിനൊടുവിലാണ് മെയ്‌വെതര്‍ വിജയകിരീടം ചൂടിയത്.

മെയ്‌വെതറിന്റെ തുടര്‍ച്ചയായ അന്‍പതാം ജയമാണിത്. ഇതോടെ പ്രഫഷനല്‍ ബോക്‌സിങില്‍ മെയ്‌വെതറിന് പുതിയ റെക്കോര്‍ഡ് കൂടി ലഭിച്ചു. നാല്‍പ്പതുകാരനായ മെയ്‌വെതര്‍ തന്റെ കാലഘട്ടത്തിലെ ഏറ്റവും മികച്ച ബോക്‌സറായിരുന്നു. തോല്‍വിയറിയാത്ത 490 ന്റെ റെക്കോര്‍ഡുമായാണ് മെയ്‌വെതര്‍ 2015 ല്‍ വിരമിച്ചത്. അതേസമയം രണ്ടുതവണ യുഎഫ്‌സി ലോക ചാമ്പ്യനായ മക്ഗ്രിഗര്‍ ഇതാദ്യമായാണ് പ്രൊഫഷണല്‍ ബോക്‌സിങ് മത്സരത്തിനിറങ്ങുന്നത്.