ഇന്ത്യയുടെ ദിശാസൂചക ഉപഗ്രഹ ശ്രേണിയിലുള്ള ഐആർഎൻഎസ്എസ്-1എച്ച് വിക്ഷേപണം പരാജയപ്പെട്ടു.

ഇന്ത്യയുടെ ദിശാസൂചക ഉപഗ്രഹ ശ്രേണിയിലുള്ള ഐആർഎൻഎസ്എസ്-1എച്ച് വിക്ഷേപണം പരാജയപ്പെട്ടു. ആന്ധ്രയിലെ ശ്രീഹരിക്കോട്ട സതീഷ് ധവാൻ ബഹിരാകാശ കേന്ദ്രത്തിൽനിന്നാണ് ഉപഗ്രഹം വിക്ഷേപിച്ചത്. ദൗത്യം പരാജയപ്പെട്ടതായി ഐഎസ്ആർഒ ചെയർമാൻ കിരൺ കുമാർ സ്ഥിരീകരിച്ചു.

ഗതിനിര്‍ണയ സംവിധാനത്തിന് തുടക്കമിട്ട് 2013-ല്‍ വിക്ഷേപിച്ച ഐ.ആര്‍.എന്‍.എസ്.എസ്. -1 എ എന്ന ഉപഗ്രഹത്തിലെ മൂന്ന് റുബിഡിയം അറ്റോമിക് ക്ലോക്കുകള്‍ പ്രവര്‍ത്തനരഹിതമായിരുന്നു. ഇത് സ്ഥാനനിര്‍ണയത്തെ ബാധിച്ചതോടെ നാവികിന്റെ പൂര്‍ണതോതിലുള്ള പ്രവര്‍ത്തനം ജനുവരിമുതല്‍ നിര്‍ത്തിവെച്ചിരിക്കുകയാണ്. ഇതിനെത്തുടര്‍ന്നായിരുന്നു പുതിയ ഉപഗ്രഹ വിക്ഷേപണം.

ഉപഗ്രഹത്തെ 35,000 കിലോമീറ്റര്‍ ഉയരത്തിലുള്ള ഭൂസ്ഥിര ഭ്രമണ പഥത്തില്‍ എത്തിക്കാനായിരുന്നു ശ്രമം.