16,347 കോടി ലേലത്തുകയ്ക്ക് ഐപിഎല്‍ സംപ്രേഷണാവകാശം സ്റ്റാര്‍ ഇന്ത്യയ്ക്ക്;

ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ ടെലിവിഷന്‍ സംപ്രേഷണാവകാശം സ്റ്റാര്‍ ഇന്ത്യക്ക് . സോണി പിക്‌ചേഴ്‌സിനെ മറികടന്ന് 16,347.50 കോടി രൂപയ്ക്കാണ് സ്റ്റാര്‍ ഇന്ത്യ ഐപിഎല്ലിന്‍റെ മീഡിയ റൈറ്റ്‌സ് നേടിയെടുത്തത്. 2018 മുതല്‍ 2022 വരെയുള്ള അഞ്ചു വര്‍ഷത്തേക്കാണ് കരാര്‍. മീഡിയ റൈറ്റ്‌സ് സ്വന്തമാക്കാനുള്ള ലേലത്തിന് ടെന്‍ഡര്‍ വിളിച്ചപ്പോള്‍ 24 കമ്പനികളാണ് താല്‍പര്യമറിയിച്ചു മുന്നോട്ടുവന്നത്. ടെന്‍ഡര്‍ സമര്‍പ്പിച്ചപ്പോള്‍ അത് 14 ആയി ചുരുങ്ങി. ഇതില്‍ സ്റ്റാര്‍ ഇന്ത്യ, സോണി പിക്‌ചേഴ്‌സ് എന്നിവരെ അവസാന റൗണ്ടിലേക്കു തിരഞ്ഞെടുക്കുകയായിരുന്നു.

സോണി പിക്‌സേഴ്‌സാണ് കഴിഞ്ഞ 10 വര്‍ഷമായി ഐപിഎല്‍ മല്‍സരങ്ങള്‍ സംപ്രേഷണം ചെയ്യുന്നത്. 2008ല്‍ ഏകദേശം 8,200 കോടി രൂപയ്ക്കാണ് സോണി പിക്‌ചേഴ്‌സ് 10 വര്‍ഷത്തേക്ക് കരാര്‍ സ്വന്തമാക്കിയത്. 2015ല്‍ ഇതിന്റെ ഗ്ലോബല്‍ ഡിജിറ്റല്‍ അവകാശങ്ങള്‍ മൂന്നു വര്‍ഷത്തേക്ക് നോവി ഡിജിറ്റിലിനു കൈമാറിയിരുന്നു.