രാഷ്ട്രമാണ്‌ തനിക്ക് രാഷ്ട്രീയത്തേക്കാൾ പ്രധാനം:ഇന്ത്യയെ നവീകരിക്കുകയല്ല, പുതിയ ഇന്ത്യയെ കെട്ടിപ്പടുക്കുകയാണ്‌ തന്റെ ലക്ഷ്യം

ഇന്ത്യയെ നവീകരിക്കുകയല്ല, പുതിയ ഇന്ത്യയെ കെട്ടിപ്പടുക്കുകയാണ്‌ തന്റെ ലക്ഷ്യമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. നവഭാരത സൃഷ്ടിക്കായി കടുത്ത തീരുമാനങ്ങൾ എടുക്കുന്നതിൽ നിന്നും പിന്മാറില്ല. ലോകത്തെല്ലായിടത്തുമുള്ള ഇന്ത്യക്കാരുടെ സംരക്ഷണത്തിനു വേണ്ടി കാര്യക്ഷമമായ ഭരണകൂടം രാജ്യത്തുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.

രാഷ്ട്രമാണ്‌ തനിക്ക് രാഷ്ട്രീയത്തേക്കാൾ പ്രധാനം. ഇന്ത്യയിൽ കടന്നുകൂടിയ തിന്മകളിൽ നിന്നും മോചിതരാവാൻ സാധിക്കുമെന്ന് ഇന്ത്യയിലെ ജനങ്ങൾക്ക് വിശ്വാസം കൈവന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു. മ്യാൻമാറിൽ ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.

മ്യാൻമാറിലെ തുവുണ്ണ സ്റ്റേഡിയത്തിൽ ഇന്ത്യ സമൂഹത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിസംബോധന ചേയ്തു. രാജ്യത്തിന് പുറത്തുള്ള ഇന്ത്യക്കാർക്ക് ആത്മവിശ്വാസവും ധൈര്യവും പകരുന്നതായിരുന്നു പ്രധാനമന്ത്രുയുടെ വാക്കുകൾ.

ലോകത്താകമാനമുള്ള ഇന്ത്യൻ ജനതയുടെ സംരക്ഷണത്തിനും സഹായത്തിനും കാര്യക്ഷമമായ സർക്കാർ രാജ്യത്തുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു. കേന്ദ്ര വിദേശകാര്യ മന്ത്രി സുഷ്മാ സ്വരാജ് ഇന്ത്യക്കാർക്കു വേണ്ടി അക്ഷീണം പ്രവർത്തിക്കുകയാണ്‌. ഭാരതത്തെ നവീകരിക്കുകയല്ല പുതിയ ഇന്ത്യയെ കെട്ടിപടുക്കുകയാണ്‌ തന്‍റെ ലക്ഷ്യം.

നവഭാരത സൃഷ്ടിക്കായി കടുത്ത തീരുമാനങ്ങൾ എടുക്കുന്നതിൽ നിന്നും സർക്കാർ പിമാറില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു. അതേ സമയം മ്യാൻമാറിന്റെ വികസന കാഴ്ചപ്പാടിന്‌ ഇന്ത്യയുടെ എല്ലാ പിന്തുണയുമുണ്ടെന്നും ഇന്ത്യൻ ജെയിലിൽ കഴിയുന്ന 40 മ്യാൻമാർ മത്സ്യ തൊഴിലാളികളെ വിട്ടയക്കുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.