മുഖ്യമന്ത്രി പൂന്തുറ സന്ദർശിച്ചത് പ്രധാനമന്ത്രിയുടെ തണലില്‍

 മുഖ്യമന്ത്രി പൂന്തുറ സന്ദർശിച്ചത് പ്രധാനമന്ത്രിയുടെ തണലിലായിരുന്നുവെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരൻ. ചെങ്ങന്നൂർ നിയോജക മണ്ഡലത്തിലെ ബൂത്ത് ഇൻചാർജ്ജു മാരുടെ യോഗം ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഓഖി ദുരന്തത്തിനു ശേഷം ഇത്രയും ദിവസമായിട്ടും പൂന്തുറ സന്ദർശിക്കാൻ മുഖ്യമന്ത്രി തയ്യാറാകാതെ ഇരുന്ന സ്ഥിതിയിൽ പ്രധാനമന്ത്രി എത്താൻ താമസിച്ചെന്ന കോടിയേരിയുടെ ആരോപണം പരിഹാസ്യമാണ്‌. കേന്ദ്ര സർക്കാർ വേണ്ട സഹായങ്ങൾ നൽകാൻ തയ്യാറായിട്ടും സംസ്ഥാനം കണ്ടില്ലെന്ന് നടിക്കുകയാണ് ,അദ്ദേഹം പറഞ്ഞു ..