ആണവ – മിസൈൽ പരീക്ഷണങ്ങൾ നിർത്തിവയ്ക്കുന്നു ; സുപ്രധാന തീരുമാനവുമായി ഉത്തരകൊറിയ ,സ്വാഗതം ചെയ്ത് ലോകരാജ്യങ്ങൾ

ആ​ണ​വ പ​രീ​ക്ഷ​ണ​ങ്ങ​ളും മി​സൈ​ല്‍ പ​രീ​ക്ഷ​ണ​ങ്ങ​ളും നി​ര്‍​ത്തി​ വ​യ്ക്കു​ക​യാ​ണെ​ന്ന് ഉ​ത്ത​ര​കൊ​റി​യ​ന്‍ ഏ​കാ​ധി​പ​തി കിം ​ജോം​ഗ് ഉ​ന്‍. രാ​ജ്യ​ത്തി​ന്‍റെ സാ​മ്പത്തി​ക വ​ള​ര്‍​ച്ച ല​ക്ഷ്യ​മി​ട്ടും കൊ​റി​യ​ന്‍ മേ​ഖ​ല​യി​ല്‍ സ​മാ​ധാ​നം പു​ന​സ്ഥാ​പി​ക്കു​ന്ന​തി​നു​മാ​ണ് ആ​ണ​വ​പ​രീ​ക്ഷ​ണം നി​ര്‍​ത്തി​വ​യ്ക്കു​ന്ന​തെ​ന്ന് വാ​ര്‍​ത്താ ഏ​ജ​ന്‍​സി പ​റ​യു​ന്നു. ശ​നി​യാ​ഴ്ച മു​ത​ല്‍ ഭൂ​ഖ​ണ്ഡാ​ന്ത​ര മി​സൈ​ല്‍ വി​ക്ഷേ​പ​ണ​ത്ത​റ​ക​ള്‍ അ​ട​ച്ചു​പൂ​ട്ടു​ക​യും ആ​ണ​വ​പ​രീ​ക്ഷ​ണ​ങ്ങ​ള്‍ അ​വ​സാ​നി​പ്പി​ക്കു​ക​യു​മാ​ണെ​ന്ന് ഉ​ത്ത​ര​കൊ​റി​യ​ന്‍ വാ​ര്‍​ത്താ ഏ​ജ​ന്‍​സി അ​റി​യി​ച്ചു. ഉത്തരകൊറിയയുടെ പുതിയ തീരുമാനത്തെ ലോകരാജ്യങ്ങൾ സ്വാഗതം ചെയ്തു. ഉ​ത്ത​ര​കൊ​റി​യ​ക്കും ലോ​ക​ത്തി​നു ത​ന്നെ​യും വ​ള​രെ ന​ല്ല വ​ര്‍​ത്ത​യാ​ണി​തെ​ന്ന് അ​മേ​രി​ക്ക​ന്‍ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ള്‍​ഡ് ട്രം​പ് പ​റ​ഞ്ഞു.

ഫെ​ബ്രു​വ​രി​യി​ല്‍ ദ​ക്ഷി​ണ​കൊ​റി​യ​യി​ല്‍ ന​ട​ത്തി​യ വി​ന്‍റ​ര്‍ ഒ​ളി​മ്പി​ക്സാ​ണ് ഇ​രു കൊ​റി​യ​ക​ളും ത​മ്മി​ലു​ള്ള ബ​ന്ധം മെ​ച്ച​പ്പെ​ടു​ന്ന​തി​നു വ​ഴി​തെ​ളി​ച്ച​ത്. വി​ന്‍റ​ര്‍ ഒ​ളിമ്പി​ക്സി​ന് എ​ത്തി​യ കി​മ്മി​ന്‍റെ സ​ഹോ​ദ​രി ദ​ക്ഷി​ണ കൊ​റി​യ​ന്‍ പ്ര​സി​ഡ​ന്‍റ് മൂ​ണു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. ഇ​രു​കൊ​റി​യ​ക​ളും ത​മ്മി​ല്‍ ഉ​ച്ച​കോ​ടി ന​ട​ത്ത​ണ​മെ​ന്ന നി​ര്‍​ദേ​ശം ഇ​തെ​ത്തു​ട​ര്‍​ന്നു​ണ്ടാ​യി. കി​മ്മും യു​എ​സ് പ്ര​സി​ഡ​ന്‍റ് ട്രം​പും ത​മ്മി​ല്‍ മ​റ്റൊ​രു ഉ​ച്ച​കോ​ടി​യും ദ​ക്ഷി​ണ​കൊ​റി​യ​ന്‍ ഉ​ദ്യോ​ഗ​സ്ഥ​ര്‍ ഏ​ര്‍​പ്പാ​ടു ചെ​യ്തു. മേയി​ലോ ജൂ​ണി​ലോ ഉ​ച്ച​കോ​ടി ന​ട​ക്കു​മെ​ന്നു പ്ര​സി​ഡ​ന്‍റ് ട്രം​പ് ഈ​യി​ടെ സ്ഥി​രീ​ക​രി​ച്ചു.