ചെങ്ങന്നൂരില്‍ ആരെ പിന്തുണയ്ക്കും; തീരുമാനം രണ്ട് ദിവസത്തിനകമെന്ന് കേരളാ കോണ്‍ഗ്രസ്.

ഉപതിരഞ്ഞെടുപ്പില്‍ കേരളാ കോണ്‍ഗ്രസിന്റെ നിലപാട് രണ്ട് ദിവസത്തിനകം തീരുമാനിക്കുമെന്ന് പാര്‍ട്ടി ചെയര്‍മാന്‍ കെ.എം.മാണി പറഞ്ഞു. കെ.എം.മാണിയും പി.ജെ.ജോസഫും ഉള്‍പ്പെട്ട ഒമ്പതംഗ സമിതിയാണ് തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി ആര്‍ക്ക് പിന്തുണ നല്‍കണമെന്ന് തീരുമാനിക്കുക. വോട്ട് തേടി എല്ലാ മുന്നണികളും തങ്ങളെ സമീപിച്ചിട്ടുണ്ടെന്ന് കെ.എം.മാണി പറഞ്ഞു. സമിതി വിശദമായി പഠിച്ചശേഷമേ വോട്ട് ആര്‍ക്ക് നല്‍കണമെന്ന് തീരുമാനിക്കാനാവൂ. പിണറായി വിജയന്‍ നല്ലതു ചെയ്താല്‍ താന്‍ നല്ലതുപറയുമെന്ന് നോക്കൂകൂലി നിരോധനം പരാമര്‍ശിച്ച് കെ.എം.മാണി പറഞ്ഞു. നല്ലത് പറഞ്ഞാല്‍ പിണറായിയെ അനുകൂലിക്കുമെന്നും അദ്ദേഹം പറഞ്ഞു.