ഐ.ബി.എമ്മിന്റെ പുതിയ ഇ മെയില്‍ ആപ്ലിക്കേഷന്‍

ibm mail app

വ്യവസായികളെ ലക്ഷ്യമിട്ട് ഐ.ബി.എമ്മിന്റെ പുതിയ ഇമെയില്‍ ആപ്ലിക്കേഷന്‍. ഉല്‍പാദനക്ഷമത വര്‍ധിപ്പിക്കാന്‍ സോഷ്യല്‍ മീഡിയയും അനലിറ്റിക്‌സും തമ്മില്‍ ബന്ധിപ്പിച്ചതാണ് ഈ ആപ്ലിക്കേഷന്‍.

ഐ.ബി.എം വേര്‍സ് എന്ന് വിളിക്കുന്ന ഇമെയില്‍ സേവനം ഐബിഎമ്മില്‍ നിന്നെത്തുന്ന ആദ്യ ആപ്ലിക്കേഷനാണ്. ഹാര്‍ഡ് വെയര്‍ സര്‍വീസുകള്‍, ക്ലൗഡ് കമ്പ്യൂട്ടിങ്ങ്, ഡാറ്റ അനലിറ്റിക്‌സ് തുടങ്ങിയ സേവനങ്ങള്‍ മാത്രമാണ് കമ്പനി ഇതുവരെ കൈകാര്യം ചെയ്തിരുന്നു. 100 ദശലക്ഷം യുഎസ് ഡോളര്‍ നിക്ഷേപമാണ് ആപ്ലിക്കേഷന്റെ രൂപകല്‍പനയ്ക്കായി ഐബിഎം നീക്കിവെച്ചത്. ആവശ്യമുള്ള വിവരങ്ങളെല്ലാം സ്വന്തം ഇമെയിലില്‍ നിന്നും തന്നെ കണ്ടെത്താം എന്നുള്ളതാണ് പുതിയ ആപ്ലിക്കേഷിന്റെ പ്രധാന സവിശേഷത.

പ്രോജക്ടു് വിവരങ്ങള്‍ എളുപ്പത്തില്‍ ടീം അംഗങ്ങളില്‍ എത്തിക്കാനും ഇമെയില്‍ സഹായിക്കും. നിലവില്‍ ഉപഭോക്താക്കളുടെ അഭിപ്രായം ആരായുന്നതിനായി ഇമെയിലിന്റെ ബീറ്റ വേര്‍ഷനാണ് കമ്പനി പുറത്തിറക്കിയത്. അടുത്ത വര്‍ഷം ആദ്യപാദം മുതല്‍ സൗജന്യ അടിസ്ഥാന വേര്‍ഷനും പുത്തന്‍ സവിശേഷതകളോടു കൂടിയ വേര്‍ഷനും ലഭ്യമായിത്തുടങ്ങും.