അമേരിക്കയില്‍ കനത്ത മഞ്ഞുവീഴ്ച; എട്ടു മരണം

america snow fall

അമേരിക്കയിലുണ്ടായ കനത്ത മഞ്ഞുവീഴ്ചയില്‍ എട്ടു പേര്‍ മരിച്ചു. അമേരിക്കയുടെ വടക്കുകിഴക്കന്‍ മേഖലകളിലാണ് മഞ്ഞുവീഴ്ച ശകക്കതമായിരിക്കുന്നത്. ന്യൂയോര്‍ക്കിലെ ബഫല്ലോ സിറ്റിയില്‍ മാത്രം ശീതക്കൊടുങ്കാറ്റിലും മഞ്ഞുവീഴ്ചയിലും നാലു പേരാണ് മരിച്ചത്.

പലയിടങ്ങളിലും അഞ്ചടിയിലും മുകളിലാണ് മഞ്ഞ് പുതഞ്ഞ് കിടക്കുന്നത്. നിരവധി പേര്‍ വാഹനങ്ങളിലും വീടുകളിലും കുടുങ്ങിക്കിടക്കുകയാണ്. ന്യൂയോര്‍ക്കിലെ ട്രെയിന്‍ സര്‍വീസുകളെല്ലാം നിര്‍ത്തിവെച്ചിരിക്കുകയാണ്. റോഡുകളിലെ മഞ്ഞുനീക്കാനായി നൂറോളം സൈനികരെ നിയമിച്ചിട്ടുണ്ട്.

ന്യൂയോര്‍ക്കില്‍ കഴിഞ്ഞ ദിവസം നാലു മിനിറ്റിനിടെ ആറടിയോളം ഉയരത്തിലാണ് മഞ്ഞുവീഴ്ചയുണ്ടായത്. അമേരിക്കയുടെ അമ്പതോളം സ്‌റ്റേറ്റുകളില്‍ കനത്ത ശീതകാറ്റടിക്കുന്നുണ്ട്.