ന്യൂജെന്‍ സ്‌റ്റൈലുമായി ലാല്‍ ജോസിന്റെ നീ-ന

lal jose

‘നീ കൊ ഞാ ചാ, മലയാളത്തില്‍ ഇന്നുവരെ കണ്ടിട്ടില്ലാത്ത പുതുമയുള്ള പേരുമായാണ് നിന്നെയും കൊല്ലും ഞാനും ചാവും എന്ന സിനിമ പുറത്തിറങ്ങിയത്. ഇപ്പോഴിതാ പേരിലും ന്യൂജെന്‍ സ്‌റ്റൈലുമായി സംവിധായകന്‍ ലാല്‍ ജോസും എത്തുന്നു. വിക്രമാദിത്യന്‍ എന്ന ചിത്രത്തിന് ശേഷം ലാല്‍ജോസ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പേര് നീ-ന എന്നാണ്.

വിജയ് ബാബുവാണ് ചിത്രത്തില്‍ പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. നായികാപ്രധാന്യമുള്ള ചിത്രത്തിന്റെ താരനിര്‍ണയം പൂര്‍ത്തിയായിട്ടില്ല. വേണുഗോപാല്‍ രാമചന്ദ്രന്‍ നായര്‍ ആണ് കഥയും തിരക്കഥയും എഴുതുന്നത്.

വിക്രമാദിത്യനു ശേഷം കാറില്‍ ലോകപര്യടത്തിനു പോയതായിരുന്നു ലാല്‍ജോസ്. മടങ്ങിവരവിന് ശേഷം ഒരുക്കുന്ന ചിത്രത്തിന്റെ പ്രാരംഭപ്രവര്‍ത്തനത്തിലാണ് അദ്ദേഹം. സിനിമയുടെ ചിത്രീകരണം അടുത്തവര്‍ഷം ആരംഭിക്കാനാണ് തീരുമാനം.