ആമയും മുയലും ചിത്രത്തില്‍ മോഹന്‍ലാലും

amayum muyalum mohanlal

ആമയും മുയലും എന്ന പ്രിയദര്‍ശന്റെ പുതിയ ചിത്രത്തില്‍ മോഹന്‍ലാലും. ഷൂട്ടിങ് കഴിഞ്ഞ ചിത്രത്തില്‍ മോഹന്‍ലാലോ എന്ന് അദ്ഭുതപ്പെടേണ്ട, ഇത്തവണ ശബ്ദ സാന്നിധ്യമായാണ് മോഹന്‍ലാല്‍ ചിത്രത്തിലെത്തുന്നത്. ചിത്രത്തിന്റെ തുടക്കത്തിലെ വോയ്‌സ് ഓവര്‍ മോഹന്‍ലാലിന്റെ ശബ്ദത്തിലാകും പ്രേക്ഷകരിലെത്തുക.

ആമയും മുയലും പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ പുരോഗമിക്കുകയാണ്. ജയസൂര്യയാണ് ചിത്രത്തിലെ നായകന്‍. പിയാ ബാജ്‌പേയി, ഇന്നസെന്റ്, നെടുമുടി വേണു, ഹരിശ്രീ അശോകന്‍, അനൂപ് മേനോന്‍, ഭാവന പനി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍.

പ്രിയദര്‍ശന്‍ തന്നെയാണ് ചിത്രത്തിന്റെ രചനയും നിര്‍വ്വഹിച്ചിരിക്കുന്നത്. എം ജി ശ്രീകുമാറാണ് സംഗീത സംവിധാനം. ദിവാകര്‍ മണി ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രത്തിന്റെ എഡിറ്റിങ് എം എസ് അയ്യപ്പന്‍ നായരാണ്.