4000 രൂപക്ക് 4 ജി ഫോണുമായി സിയോമി

xiomi

കുറഞ്ഞ വിലക്കുള്ള സ്മാര്‍ട്ട്‌ഫോണ്‍ ചൈനീസ് മൊബൈല്‍ കമ്പനിയായ സിയോമി വിപണിയിലെത്തിക്കുമെന്ന് റിപ്പോര്‍ട്ട്. 4000 രൂപക്ക് നാലാം തലമുറഫോണ്‍ സിയോമി വിപണിയിലെത്തിക്കുമെന്നാണ് സൂചന. വിലയില്‍ കുറവുണ്ടെങ്കിലും അടിസ്ഥാന സൗകര്യങ്ങളില്‍ കുറവുണ്ടാകില്ലെന്നാണ് സിയോണി നല്‍കുന്ന വാഗ്ദാനം.

ചൈനീസ് ആപ്പിള്‍ എന്ന് അറിയപ്പെടുന്ന സിയോമിയുടെ സിഎന്‍വൈ 399 എന്ന മോഡലിലുള്ള സ്മാര്‍ട്ട്‌ഫോണാണ് വിലയില്‍ അത്ഭുതം കാണിച്ച് വിപണി കൈപ്പിടിയിലാക്കാന്‍ ശ്രമിക്കുന്നത്. 4ജിക്ക് പുറമേ 720 മെഗാ പിക്‌സലിലുള്ള എച്ച്.ഡി വീഡിയോയും ഫോണ്‍ സപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. 1 ജിബി റാമാണ് ഫോണിലുള്ളത്.

മൊബൈല്‍ മേഖലയില്‍ തരംഗമായി മാറിയ സിയോമി ക്യാമറ ഉദ്പാദന രംഗത്തേക്ക് കൂടി കടക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതിനിടക്കാണ് വിലകുറഞ്ഞ സ്മാര്‍ട്ട്‌ഫോണ്‍ പുറത്തിറക്കുന്ന വാര്‍ത്ത പുറത്തുവന്നിരിക്കുന്നത്.