ബാഗില്‍ കൊണ്ടുപോകാം ഈ ബൈക്ക്

small bike

ബാഗില്‍ മടക്കി വെയ്ക്കാവുന്ന ബൈക്ക് യാഥാര്‍ത്ഥ്യമാകുന്നു. ലോകത്തിലെ ഏറ്റവും ചെറിയ ഇലക്ട്രിക് ബൈക്കിന് രൂപം നല്‍കിയത് ചിലിയന്‍ കമ്പനിയാണ്. മടക്കി വെച്ചാല്‍ വെറും പതിനേഴ് ഇഞ്ച് മാത്രമാണ് ഈ ബൈക്കിന്റെ ഉയരം. ലോകത്തിലെ ഏറ്റവും ചെറിയ ഇലക്ട്രിക് ബൈക്ക് എന്ന വിശേഷണം കൂടി പുത്തന്‍ ബൈക്കിനുണ്ട്.

ലാപ്‌ടോപ്പും നോട്ട്ബുക്കുകളും പോലെ ബാഗില്‍ കൊണ്ടു നടക്കാനുള്ള എളുപ്പത്തിനായി കനം കുറച്ചാണ് ഇത് നിര്‍മിച്ചിരിക്കുന്നത്. മൂന്നു വര്‍ഷത്തെ പരിശ്രമത്തിന്റെ ബാഗമായാണ് ഈ സ്വപ്‌നം യാഥാര്‍ത്ഥ്യമായത്. എല്ലാ വശങ്ങളിലേക്കും ഒരേപോലെ ഭാരം നല്‍കാന്‍ വൃത്താകൃതിയിലുള്ള രൂപകല്‍പനയാണ് ഇതില്‍ ഉപയോഗിച്ചിരിക്കുന്നത്. ഹാന്‍ഡില്‍ ബാറും സീറ്റും ഒരേ ഉയരത്തില്‍ ക്രമീകരിച്ചതിനാല്‍ ബൈക്ക് ഓടിക്കുന്ന ആളുടെ ഭാരം ഇരുവീലുകളിലും തുല്യമായി ലഭിയ്ക്കും.

വാഹനത്തിന്റെ മധ്യഭാഗത്തെ കണക്റ്റിംഗ് ബോക്‌സ് ഭാരമേറിയ സ്റ്റീല്‍ കൊണ്ടാണ് നിര്‍മ്മിച്ചിരിക്കുന്നത്. ഏറ്റവും അവിശ്വസനീയമായ കാര്യം ബൈക്കിന് 85 കിലോഗ്രാം വരെ ഭാരം താങ്ങാനാകുമെന്നതാണ്. 2900 എം.എ.എച്ച് ബാറ്ററിയാണ് ഇതില്‍ ഉപയോഗിച്ചിരിക്കുന്നത്. 25 കിലോമീറ്റര്‍ വേഗതയില്‍ ഈ ബൈക്കില്‍ സഞ്ചരിക്കാനാകുമെന്നാണ് നിര്‍മാതാക്കള്‍ അവകാശപ്പെടുന്നത്. ബൈക്ക് നിര്‍മിക്കാനും വിപണിയില്‍ പെട്ടെന്ന് ലഭ്യമാക്കാനുമുള്ള പണം കണ്ടെത്തുന്നതിനായുള്ള പ്രചാരണ പരിപാടികള്‍ കമ്പനി ഇതിനകം തന്നെ ആരംഭിച്ചു.