ഐ.എസ്.എല്ലില്‍ കേരളത്തിന് നാലാം ജയം

isl kbfc atdc

ഐ.എസ്.എല്ലില്‍ കേരളത്തിന് നാലാം ജയം. അത്‌ലറ്റികൊ ഡി കൊല്‍ക്കത്തയ്‌ക്കെതിരെ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കാണ് കേരളം ജയിച്ചത്.
നാലാം മിനുട്ടില്‍ ഇയാന്‍ ഹ്യൂം ആണ് കേരളത്തിനു വേണ്ടി ആദ്യഗോള്‍ നേടിയത്. ആദ്യപകുതി അവസാനിക്കുന്നതിനു മുമ്പെ നാല്‍പ്പത്തിരണ്ടാം മിനുട്ടില്‍ പെഡ്രോ ഗുസ്മാവോ അടുത്ത ഗോളും നേടി. തുടര്‍ന്ന് അമ്പത്തിയഞ്ചാം മിനുട്ടില്‍ ഫിക്രു ടഫേരയില്‍ നിന്നും കൊല്‍ക്കത്തയുടെ ആശ്വാസഗോള്‍ പിറന്നു. ഇതോടെ ഐ.എസ്.എല്ലില്‍ പതിനഞ്ചു പോയിന്റുമായി കേരളം മൂന്നാം സ്ഥാനം നിലനിര്‍ത്തി.