ഐ.എന്‍.ജി വൈശ്യ ബാങ്കിനെ കോട്ടക്ക് മഹീന്ദ്ര ഏറ്റെടുക്കും

ing vysya bank

ഐഎന്‍ജി വൈശ്യ ബാങ്കിനെ ഏറ്റെടുക്കാന്‍ കൊട്ടക്ക് മഹീന്ദ്ര തീരുമാനിച്ചു. ഇതോടെ സ്വകാര്യമേഖലയിലെ നാലാമത്തെ പ്രമുഖ ബാങ്കായി കൊട്ടക്ക് മഹീന്ദ്രാ മാറും.

ഇരുബാങ്കുകളിലെയും ഓഹരിയുടമകള്‍ ഏറ്റെടുക്കലിന് അനുകൂലമായി നിലപാട് സ്വീകരിച്ചതായി കൊട്ടക്ക് മഹീന്ദ്രാ ബാങ്ക് വ്യക്തമാക്കി. ഏറ്റെടുക്കല്‍ യാഥാര്‍ത്ഥ്യമാകുന്നതോടെ ഐസിഐസിഐ, എച്ച്ഡിഎഫ്‌സി, ആക്‌സിസ് ബാങ്കുകള്‍ക്ക് പിന്നില്‍ കൊട്ടക്ക് മഹീന്ദ്രാ ബാങ്ക് സ്ഥാനം പിടിക്കും. ഐഎന്‍ജി വൈശ്യ ബാങ്കിന്റെ  1000 ഓഹരികള്‍ കൈവശമുളള ഓഹരിയുടമകള്‍ക്ക് 725 ഓഹരികള്‍ കൈമാറാനാണ് കൊട്ടക്ക് മഹീന്ദ്ര തീരുമാനിച്ചിരിക്കുന്നത്.

കൊട്ടക്ക മഹീന്ദ്ര ഓഹരിയുടെ മുഖവില അഞ്ചു രൂപയാണ്. ഐഎന്‍ജി വൈശ്യ ബാങ്കിന്റെതിന് 10 രൂപ വരും. നിലവില്‍ ഐഎന്‍ജി വൈശ്യ ബാങ്കിലെ വിദേശപങ്കാൡത്തം 71 ശതമാനമാണ്. കൊട്ടക്ക മഹീന്ദ്രയില്‍ 42 ശതമാനമാണ് വിദേശപങ്കാൡത്തമെന്ന് എക്‌സിക്യൂട്ടീവ് വൈസ് ചെയര്‍മാന്‍ ഉദയ് കൊട്ടക്ക് വ്യക്തമാക്കി. ഇതോടെ പ്രൊമൊട്ടറുടെ ഓഹരിവിഹിതം 34 ശതമാനമായി. അതേസമയം ലയനം സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ ഇരുബാങ്കിന്റെ ഓഹരിമൂല്യത്തില്‍ പ്രതിഫലിച്ചു.