റിപ്പബ്ലിക് ദിനത്തില്‍ ഒബാമ മുഖ്യാതിഥിയാകും

modi obama1

ഈ വര്‍ഷത്തെ റിപ്പബ്ലിക് ദിനത്തില്‍ അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ മുഖ്യാതിഥിയാകും. പ്രധാനമന്ത്രിയുടെ ഓഫീസ് ആണ് ഇക്കാര്യം അറിയിച്ചത്.  റിപ്പബ്ലിക് ചടങ്ങില്‍ പങ്കെടുക്കുന്നത് സംബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി ഒബാമയ്ക്ക് അയച്ച ക്ഷണം വൈറ്റ് ഹൗസ് സ്വീകരിച്ചതായാണ് അറിയുന്നത്.  തുടര്‍ന്ന് ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധം മെച്ചപ്പെടുത്തുന്നതിനുള്ള ചര്‍ച്ചകളിലും ഒബാമ പങ്കെടുക്കും. ഇതോടെ റിപ്പബ്ലിക് ദിനത്തില്‍ മുഖ്യാതിഥിയാകുന്ന ആദ്യ അമേരിക്കന്‍ പ്രസിഡന്റാവുകയാണ് ഒബാമ.