ബാര്‍കോഴ ആരോപണം; മാണിക്ക് യു.ഡി.എഫിന്റെ പിന്തുണ

oommen chandy km mani

ബാര്‍കോഴ ആരോപണത്തില്‍ ധനമന്ത്രി കെ.എം മാണിക്ക് പൂര്‍ണ്ണ പിന്തുണയുമായി യു.ഡി.എഫ്. മാണിക്കു പിന്നില്‍ ഉറച്ചു നില്‍ക്കാന്‍ തീരുമാനിച്ചതായി യു.ഡി.എഫ് കണ്‍വീനര്‍ പി.പി തങ്കച്ചന്‍ വ്യക്തമാക്കി. മാണിക്കെതിരായ ആരോപണത്തിനു പിന്നില്‍ പകപോക്കലാണ്. കേസില്‍ ഈ മാസം 25നകം സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കുമെന്നും അദ്ദഹം പറഞ്ഞു.

ആരോപണം അടിസ്ഥാനരഹിതമാണെന്ന് വിജിലന്‍സ് അന്വേഷണത്തില്‍ തെളിഞ്ഞതാണ്. മദ്യനയത്തോടുള്ള എതിര്‍പ്പാണ് പ്രധാന കാരണം.ബാറുടമകള്‍ക്ക് സര്‍ക്കാരിനോട് പ്രതികാര മനോഭാവമാണ് ഇപ്പോഴുള്ളതെന്നും മദ്യവിഷയത്തില്‍ ഇതുവരെ കൈക്കൊണ്ട തീരുമാനങ്ങളില്‍ നിന്നു പിന്നോട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.