ആറന്മുള ക്ഷേത്രത്തിന്റെ പടിഞ്ഞാറേ ഗോപുരം പുനര്‍നിര്‍മിക്കണം -ഭാര്‍ഗവറാം

ആറന്മുള: ആറന്മുള ക്ഷേത്രത്തിന്റെ പടിഞ്ഞാറേ ഗോപുരം ഉടന്‍ പുനര്‍നിര്‍മിക്കണമെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി ഭാര്‍ഗവറാം. പാര്‍ഥസാരഥി ക്ഷേത്രത്തോട് ദേവസ്വംബോര്‍ഡ് കാട്ടുന്ന അവഗണനയ്‌ക്കെതിരെ ആറന്മുള ക്ഷേത്രസംരക്ഷണ കര്‍മസമിതിയുടെ നേതൃത്വത്തില്‍ നടത്തിയ ഒപ്പുശേഖരണ സമരപരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ക്ഷേത്രകര്‍മസമിതി ചെയര്‍മാന്‍ ശശീന്ദ്രന്‍നായര്‍ പഞ്ചവടി അധ്യക്ഷതവഹിച്ചു. അശോകന്‍ കുളനട, കെ.പി.സോമന്‍, വി.മോഹന്‍, ഗോപിക്കുട്ടന്‍നായര്‍, രാധാമണിയമ്മ എന്നിവര്‍ പ്രസംഗിച്ചു.