ക്ഷേത്രങ്ങള്‍ എന്നും ജനനന്മക്കായി നിലനില്‍ക്കണം

astrology1

ക്ഷേത്രങ്ങള്‍ എന്നും ജനനന്മക്കായി നിലനില്‍ക്കണം എന്ന ഉദ്ദേശത്തോടെയാണ് പൂര്‍വികര്‍ നിര്‍മിച്ചതും സംരക്ഷിച്ചു പോന്നിരുന്നതും. ക്ഷേത്രത്തില്‍ കാണിക്കയായി എത്തുന്ന ധനവും , ദ്രവ്യങ്ങളും ധൂര്‍ത്തടിക്കാതെ ദേവന്റെ സ്വത്തായിക്കണ്ട് ദേശത്തിന്റെ നന്മക്കായി സംരക്ഷിച്ച് വച്ചിരുന്ന പൂര്വികര്‍ക്കും ഭരണകര്‍ത്താക്കള്‍ക്കും കളങ്കം വരുത്തത്തക്കരീതിയിലാണ്  ഇക്കാലത്ത് ക്ഷേത്രങ്ങളുടെയും ക്ഷേത്രാചാരങ്ങളേയും ചൊല്ലിയുള്ള വാഗ്വാദങ്ങള്‍.

ക്ഷേത്രങ്ങള്‍ എക്കാലത്തും ഏതെങ്കിലും സംഘത്തിന്റെയോ രാജ്യത്തിന്റെയോ നിയന്ത്രണത്തില്‍ തന്നെയായിരുന്നു ഉണ്ടായിരുന്നത്. ക്ഷേത്രദ്രവ്യങ്ങളും സമ്പത്തും ജനങ്ങള്‍ക്കും ഉപകാരപ്രദമാക്കാന്‍ വേണ്ടിയായിരുന്നു ഇങ്ങനെ ചെയ്തിരുന്നത്. എന്നാല്‍ ദേവചൈതന്യം ഒരിക്കലും നിയന്ത്രിക്കാന്‍ ആരാലും സാധ്യമല്ല.
ക്ഷേത്രം സ്ഥാപിക്കുന്ന സമയത്തുതന്നെ താന്ത്രികവിധിപ്രകാരം ഓരോ ക്ഷേത്രത്തിനും അതിന്റേതായ ആചാരങ്ങള്‍ ചിട്ടപ്പെടുത്താറുണ്ട്. അത്  യഥാവിധി ആച്ചരിക്കുന്നതുമൂലം അതിന്റെ ഫലം ആച്ചരിക്കുന്നവര്‍ക്ക് ലഭിക്കാറും ഉണ്ട് എന്നതിന്റെ തെളിവാണ് ജനങ്ങള്‍ ഇന്നും ക്ഷേത്രത്തില്‍ വിശ്വസിക്കുന്നു എന്നത് കാളഹസ്തി ക്ഷേത്രത്തില്‍ ഭഗവാന്‍ കാലകൂടവിഷവും കയ്യിലേന്തി ഉള്ള സങ്കല്‍പ്പത്തിലാണ് ദേവപ്രതിഷ്ഠ. ഇവിടെ എത്തി ആചാരപൂര്‍വ്വം ഭാജിക്കുന്നവര്‍ക്ക് എല്ലാവിധ സര്‍വ്വദോഷങ്ങളും മാറും എന്നതിനാലാണ് കാളഹസ്തി ക്ഷേത്രത്തില്‍ അഭൂതപൂര്‍വമായ ഭക്തജനത്തിരക്ക് നിത്യവും അനുഭവപ്പെടുന്നത്.

ഇതുപോലെ തന്നെയാണ് എല്ലാ ക്ഷേത്രങ്ങളും നിര്‍മിച്ചിട്ടുള്ളത്. നിവേദ്യസമയത്ത് ദര്‍ശനം പാടില്ല, ഷര്‍ട്ട് ധരിച്ച് ക്ഷേത്രത്തില്‍ ദര്‍ശനം നടത്താന്‍ പാടില്ല ചില ക്ഷേത്രങ്ങളില്‍ സാഷ്ടാംഗ പ്രണാമം പാടില്ല, ചിലടത്ത് അത് ആവാം. ശിവലിംഗ പ്രതിഷ്ഠയുള്ള ക്ഷേത്രങ്ങളില്‍ പൂര്‍ണ്ണപ്രതക്ഷിണം പാടില്ല, ദേവന്റെ യോഗനിദ്ര സമയത്ത് നാമജപങ്ങള്‍ പാടില്ല തുടങ്ങിയവ ഒക്കെ തന്നെ അതാത് ക്ഷേത്രവുമായി ബന്ധപ്പെട്ട് താന്ത്രികമായി കല്‍പ്പിച്ചിട്ടുള്ള അനുഷ്ടാനങ്ങള്‍ ആണ്. ഡയബറ്റിക് പേഷ്യന്റ് മധുരം ഉപയോഗിക്കാന്‍ പാടില്ല. ഹൃദയരോഗികള്‍ അധികം ഉപയോഗിക്കാന്‍ പാടില്ല. തുടങ്ങി വൈദ്യശാസ്ത്രം നല്‍കുന്ന നിര്‍ദേശങ്ങള്‍ പോലെതന്നെയാണ് ഇതും.

ക്ഷേത്ര ആചാരങ്ങളെക്കുറിച്ച് താന്ത്രികമായി നല്‍കിയിട്ടുള്ള നിദേശങ്ങള്‍ നമുക്ക് അനാചാരങ്ങളായി തോന്നുന്നു എങ്കില്‍ അതിനെക്കുറിച്ച് നമ്മുടെ അറിവില്ലായ്മയാണ് കാരണം. ആ അറിവില്ലായ്മയെ ഉയര്‍ത്തിക്കാട്ടി തങ്ങള്‍ വഹിക്കുന്ന സ്ഥാനത്തിന് അര്‍ഹരല്ല എന്ന് സ്വയം തെളിയിക്കുകയാണ് പല ഉന്നതരും ഇന്ന് ചെയ്യുന്നത്. ക്ഷേത്രങ്ങള്‍ ഭരിക്കാന്‍ എത്തുന്ന ഉന്നതരെ നിങ്ങള്‍ ഓരോരുത്തരും വ്യക്തമായി അറിയുക. ക്ഷേത്രം ഒരുപക്ഷെ നിങ്ങളുടെ താത്കാലിക നിയന്ത്രണത്തിലാവാം പക്ഷെ ദേവന്‍ ഒരിക്കലും നിങ്ങളുടെ നിയന്ത്രണത്തിലല്ല. നിങ്ങള്‍ ദേവന്റെ നിയന്ത്രണത്തിലാണ് എന്ന പരമമായ സത്യം വിസ്മരിക്കാതിരിക്കുക.

കുഴിപ്പള്ളി N K നമ്പൂതിരി
തൊളിക്കോട് പി ഓ ,പുനലൂര്‍ .
mobile :+91 9995401190