ആസ്‌ട്രേലിയന്‍ ബാറ്റ്‌സ്മാന്‍ ഫില്‍ ഹ്യൂഗസ് ഗുരുതരാവസ്ഥയില്‍

philip hughes1

ക്രിക്കറ്റ് മാച്ചിനിടെ ആസ്‌ട്രേലിയന്‍ ബാറ്റ്‌സ്മാന്‍ ഫില്‍ ഹ്യൂഗസിന് തലയ്ക്ക് ഗുരുതരപരിക്കേറ്റു. സിഡ്‌നി ക്രിക്കറ്റ് ഗ്രൗണ്ടില്‍ ഇന്നു നടന്ന ഡൊമെസ്റ്റിക് ഫസ്റ്റ്ക്ലാസ് മാച്ചില്‍ ന്യൂസൗത് വൈല്‍സിന് എതിരായി ബാറ്റ് ചെയ്യുന്നതിനിടെ തലയ്ക്കു ഗുരുതര പരിക്കേറ്റാണ് ഹ്യൂഗസിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്. സൗത് ആസ്‌ട്രേലിയക്കു വേണ്ടി 63 റണ്‍സ് എന്ന മികച്ച സ്‌കോര്‍ നേടിയതിനൊടുവിലാണ് പരിക്കേറ്റത്. ഹ്യൂഗസിന്റെ അവസ്ഥ ഗുരുതരമാണെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.

philip hughes

ഇരുപത്തിയഞ്ചുകാരനായ ഹ്യൂഗസ് ബാറ്റിങ് ഹെല്‍മറ്റ് ധരിച്ചിരുന്നെങ്കിലും ബോള്‍ തലയുടെ ഒരുവശത്ത് ആഘാതമേല്‍പ്പിക്കുകയായിരുന്നു. തുടര്‍ന്ന് ഏതാനും സെക്കന്‍ഡുകള്‍ ഗ്രൗണ്ടില്‍ മുന്നോട്ടു ചാഞ്ഞു നിന്ന ഹ്യൂഗസ് അധികം താമസിയാതെ വീഴുകയായിരുന്നു. ഇന്ത്യയുമായി അടുത്തയാഴ്ച്ച തുടങ്ങാനിരിക്കുന്ന ടെസ്റ്റ് സീരീസുകളില്‍ പരിക്കേറ്റ മൈക്കല്‍ ക്ലാര്‍ക്കിനു പകരക്കാരനായി കളിക്കേണ്ടിയിരുന്ന ഹ്യൂഗസില്‍ ടീം ഏറെ പ്രതീക്ഷയര്‍പ്പിച്ചിരുന്നു.  2009ല്‍ ക്രിക്കറ്റ് രംഗത്തേക്ക് പ്രവേശിച്ചതു മുതല്‍ ആസ്‌ട്രേലിയക്കു വേണ്ടി 26ഓളം ടെസ്റ്റ് മാച്ചുകള്‍ കളിച്ചിട്ടുള്ളയാളാണ് ഹ്യൂഗ്. ഹ്യൂഗിന് പ്രാര്‍ത്ഥനകളുമായി ആദം ഗില്‍ക്രിസ്റ്റ്, വിരാട് കോഹ് ലി തുടങ്ങി ക്രിക്കറ്റ് രംഗത്തെ നിരവധി പ്രമുഖര്‍ രംഗത്തെത്തിയിട്ടുണ്ട്.