മുല്ലപ്പെരിയാര്‍: ഇന്ന് സര്‍വ്വകക്ഷി യോഗം

 

മുല്ലപ്പെരിയാര്‍ പ്രശ്‌നം ചര്‍ച്ച ചെയ്യാന്‍ ഇന്ന് സര്‍വ്വകക്ഷി യോഗം ചേരും. മൂന്ന് മണിക്ക് തിരുവനന്തപുരത്താണ് യോഗം. സര്‍വ്വ കക്ഷി സംഘം പ്രധാനമന്ത്രിയെ കാണുന്നതടക്കമുള്ള കാര്യങ്ങള്‍ ചര്‍ച്ചയാകും. ജല നിരപ്പ് ഉയര്‍ന്ന സാഹചര്യത്തില്‍ അണക്കെട്ടിന്റെ അപകടാവസ്ഥ കേന്ദ്രസര്‍ക്കാറിനെ ധരിപ്പിക്കാനുള്ള നടപടികളെ കുറിച്ചും തീരുമാനമെടുക്കും. മുല്ലപ്പെരിയാറിന്റെ അപകടാവസ്ഥയും സ്വീകരിച്ച സുരക്ഷാ മുന്‍കരുതലുകളും ഇന്ന് ചേരുന്ന മന്ത്രിസഭാ യോഗവും വിശദമായി ചര്‍ച്ചചെയ്യുന്നുണ്ട്. പക്ഷിപ്പനി ജാഗ്രതാ നിര്‍ദ്ദേശം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ആരോഗ്യ, മൃഗ സംരക്ഷണ വകുപ്പുകളുടെ റിപ്പോര്‍ട്ട് മന്ത്രിസഭാ യോഗം വിലയിരുത്തും