ബാര്‍ കോഴ കേസ് അന്വേഷിക്കണമെന്ന ഹര്‍ജി തള്ളി

bar1

ബാര്‍ കോഴക്കേസില്‍ ധനമന്ത്രി കെ.എം.മാണിയുടെയും ബാറുടമകളുടെയും പങ്ക് അന്വേഷിക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി കോടതി തള്ളി. കേസെടുക്കാന്‍ തക്ക രേഖകള്‍ ഒന്നും തന്നെയില്ലെന്ന് കോടതി നിരീക്ഷിച്ചു.

കേട്ടുകേള്‍വിയുടെ അടിസ്ഥാനത്തില്‍ േകസെടുക്കാന്‍ കഴിയില്ല. ഇത്തരം ഹര്‍ജികളുമായെത്തി കോടതിയുടെ വിലയേറിയ സമയം നഷ്ടപ്പെടുത്തരുതെന്ന താക്കീതും കോടതി ഹര്‍ജിക്കാരന് നല്‍കി. ജുഡീഷ്യല്‍ ഫസ്റ്റ് ക്ലൂസ് മജിസ്‌ട്രേറ്റ് കെ.വിഷ്ണുവിന്റെതാണ് ഉത്തരവ്.
വിഴിഞ്ഞം സ്വദേശി ഇസഹാക്കായിരുന്നു അഭിഭാഷകനായ സാന്‍ട്രി ജോര്‍ജ് മുഖേന ഹര്‍ജി ഫയല്‍ ചെയ്തത്.