കെഎസ്ആര്‍ടിസി ജീവനക്കാരുടെ പെന്‍ഷന്‍ ബാധ്യത ഏറ്റെടുക്കാനാവില്ലന്ന് സര്‍ക്കാര്‍

ksrtc1

കെഎസ്ആര്‍ടിസി ജീവനക്കാരുടെ പെന്‍ഷന്‍ ബാധ്യത ഏറ്റെടുക്കാനാവില്ലന്ന് കാണിച്ച് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു. കെഎസ്ആര്‍ടിസിയുടെ പെന്‍ഷന്‍ ബാധ്യത ഏറ്റെടുത്താല്‍ സംസ്ഥാനത്തെ മറ്റ് വികസന പ്രവര്‍ത്തനങ്ങള്‍ക്ക് പണമില്ലാതെ വരുമെന്നാണ് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചത്. കെഎസ്ആര്‍ടിസി പോലെ പ്രധാനമാണ് മറ്റ് പൊതുമേഖലാ സ്ഥാപനങ്ങളും.

പെന്‍ഷന്‍ ബാധ്യത കൂടി ഏറ്റെടുത്താല്‍ നഷ്ടത്തിലായിരിക്കുന്ന മറ്റ് പൊതുമേഖലാ സ്ഥാപനങ്ങളും ഏറ്റെടുക്കേണ്ടതായി വരുമെന്നും സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. കെഎസ്ആര്‍ടിസി ജീവനക്കാരുടെ പെന്‍ഷന്‍ സാമൂഹ്യസേവനമായി കാണാനാകില്ല. കെഎസ്ആര്‍ടിസിയ്ക്ക് കൂടൂതല്‍ ധനസഹായം നല്‍കാനാവില്ലെന്നും സര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി.