ബ്ലാസ്‌റ്റേഴ്‌സിനെതിരെ ഗോവക്ക് മൂന്നുഗോള്‍ജയം

blasters goa2

ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കേരളാ ബ്ലാസ്റ്റേഴ്‌സിനെതിരെ ഗോവ എഫ്.സിക്ക് എതിരില്ലാത്ത മൂന്നുഗോളിന്റെ വിജയം. ഈ ജയത്തോടെ പോയിന്റ് പട്ടികയില്‍ കേരള ബ്ലാസ്റ്റേഴ്‌സിനെ പിന്നിലാക്കി ഗോവ മൂന്നാം സ്ഥാനത്തേക്ക് ഉയര്‍ന്നു.

എവേ മത്സരത്തില്‍ കേരള ബ്ലാസ്‌റ്റേഴ്‌സിനോടേറ്റ പരാജയത്തിന് ഹോം മാച്ചില്‍ മറുപടി നല്‍കുകയായിരുന്നു ഗോവ എഫ്.സി. രണ്ടാം പകുതിയില്‍ എല്ലാ ഗോളുകളും പിറന്ന മത്സരത്തില്‍ അറുപത്തി മൂന്നാം മിനുറ്റിലാണ് ആദ്യ ഗോള്‍ ഗോവ നേടിയത്. അറുപത്തി ഒമ്പതാം മിനിട്ടില്‍ ഗോവയ്ക്കുവേണ്ടി ആന്‍ഡ്രേ സാന്റോസ് രണ്ടാമത്തെ ഗോള്‍ നേടി. പിന്നാലെ എഴുപത്തി ഒമ്പതാം മിനുറ്റില്‍ ആദ്യ ഗോള്‍ നേടിയ മിറോസ്ലാവ് സ്ലെപ്പിക്കതന്നെ ഗോവക്കുവേണ്ടി മൂന്നാം ഗോള്‍ നേടി.