കതിരൂര്‍ മനോജിനെ വധിക്കാനുപയോഗിച്ച ആയുധങ്ങള്‍ കണ്ടെത്തി

kathiroor manoj

ആര്‍.എസ്.എസ് നേതാവ് മനോജിനെ കൊല്ലാന്‍ ഉപയോഗിച്ച ആയുധങ്ങള്‍ സി.ബി.ഐ കണ്ടെത്തി. അഞ്ച് കൊടുവാളും കഠാരയുമാണ് കണ്ടെടുത്തത്. പതിനാലാം പ്രതി നല്‍കിയ സൂചനകള്‍ പ്രകാരം നടത്തിയ തെരച്ചിലിലാണ് ആയുധങ്ങള്‍ കണ്ടെത്തിയത്.

കൊല നടന്ന ഡയമണ്ട് മുക്കിലെ തോട്ടിന്‍ കരയില്‍ ചാക്കില്‍കെട്ടി ഒളിപ്പിച്ച നിലയിലായിരുന്നു ആയുധങ്ങള്‍. ആയുധങ്ങള്‍ ഉടന്‍ രാസപരിശോധനയ്ക്ക് അയക്കും. ആര്‍.എസ്.എസ്. കണ്ണൂര്‍ ജില്ലാ ശാരീരിക് ശിക്ഷണ്‍ പ്രമുഖ് ആയിരുന്നു കൊല്ലപ്പെട്ട കതിരൂര്‍ ഇളംതോട്ടില്‍ മനോജ്.