കേരള ബ്ലാസ്റ്റേഴ്‌സ് ചെന്നെയിന്‍ എഫ്.സി പോരാട്ടം ഇന്ന്

isl match45 prw

ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ സെമി ലക്ഷ്യമിട്ട് കേരള ബ്ലാസ്‌റ്റേഴ്‌സ് ഇന്ന് ചെന്നൈയിന്‍ എഫ്‌സിയെ നേരിടും. രാത്രി ഏഴിന് കേരളാ ബ്ലാസ്‌റ്റേഴ്‌സിന്റെ ഹോം ഗ്രൗണ്ടായ കൊച്ചി ജവഹര്‍ലാല്‍ നെഹ്രു അന്താരാഷ്ട്ര സ്‌റ്റേഡിയത്തിലാണ് മത്സരം.

സെമി പ്രവേശനം മുന്നില്‍ കണ്ടാണ് ഇന്ന് കേരളാ ബ്ലാസ്‌റ്റേഴ്‌സും ചെന്നൈയിന്‍ എഫ്‌സിയും ഏറ്റുമുട്ടുന്നത്. ജയിച്ചാല്‍ ചെന്നൈയിന് സെമി പ്രവേശനം ഉറപ്പാക്കാം. ബ്ലാസ്‌റ്റേഴ്‌സിനാകട്ടെ ജയത്തോടെ സെമിയിലേക്കുള്ള അകലം കുറയ്ക്കാം. എവേ മത്സരത്തില്‍ ഗോവയോടേറ്റ മൂന്നു ഗോള്‍ ജയത്തിന്റെ മുറിവുണക്കാന്‍ വേണ്ടിയാണ് ബ്ലാസ്‌റ്റേഴ്‌സ് ഇന്ന് ബൂട്ടുകെട്ടുന്നത്.

കൊച്ചിയിലെ കണക്കുകള്‍ ബ്ലാസ്‌റ്റേഴ്‌സിന് അനുകൂലമാണ്. ജവഹര്‍ലാല്‍ നെഹ്രു സ്‌റ്റേഡിയത്തില്‍ നടന്ന നാലു മത്സരങ്ങളില്‍ രണ്ടു ജയവും രണ്ടു സമനിലയുമാണ് ബ്ലാസ്‌റ്റേഴ്‌സ് നേടിയത്. പോയന്റ് പട്ടികയില്‍ ഒന്നാമതുള്ള ചെന്നൈയിനോട്  ആദ്യപാദത്തില്‍ അവരുടെ തട്ടകത്തില്‍ 2-1നാണ് ബ്ലാസ്‌റ്റേഴ്‌സ് പരാജയപ്പെട്ടത്. കഴിഞ്ഞ കളിയില്‍ പരീക്ഷിച്ച ആക്രമണ ജോഡിയായ ആന്ദ്രേ ഗുസ്മാവോ- ആന്‍ഡ്രൂ ബര്‍സിച്ചിനു പകരം മിലാഗ്രസ് ഗുസ്മാവോ ഇയാന്‍ഹ്യും സഖ്യം വീണ്ടുമെത്തിയേക്കും.

ഗോവയോട് മൂന്നു ഗോള്‍ വഴങ്ങിയ ഡേവിഡ്് ജയിംസ് കഴിഞ്ഞ കളിയിലെ ക്ഷീണം മാറ്റിയാകും ഇന്നിറങ്ങുക. സന്ദേശ് ജിങ്കനാണ് പ്രതിരോധത്തില്‍ കേരളത്തിന്റെ ശക്തി. നോര്‍ത്ത്് ഈസ്റ്റിനോട് എകപക്ഷീയമായ മൂന്നു ഗോളിന് തോറ്റാണ് ചെന്നൈയിന്‍ കളിക്കാനിറങ്ങുന്നത്. ലീഗിലെ ടോപ്്‌സ്‌കോററും ചെന്നൈയിനിന്റെ സ്റ്റാര്‍ സ്‌ട്രൈക്കറുമായ എലാനോ ബ്ലൂമറിന് പരിക്കേറ്റത് അവര്‍ക്ക് തിരിച്ചടിയാണ്. മറ്റരാസിയും മെന്‍ഡോസയും ഇല്ലാതെയാണ് ചെന്നൈയിന്‍ ഇന്ന് ഇറങ്ങുന്നതെങ്കിലും  മികച്ച പോരാട്ടം തന്നെ ഒന്നാം സ്ഥാനക്കാരില്‍ നിന്ന് പ്രതീക്ഷിക്കാം.